RO-KO RETIREMENT: വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഇല്ല, രോഹിത്തിനെയും കോഹ്‍ലിയെയും വീണ്ടും സ്നേഹിച്ച് ബിസിസിഐ; സെക്രട്ടറി ദേവജിത് സൈക്കി പറഞ്ഞത് ഇങ്ങനെ

ടി20ക്ക് പിന്നാലെ ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും രോഹിത് ശർമ്മയെയും വിരാട് കോഹ്‍ലിയെയും ബിസിസിഐ എ പ്ലസ് വാർഷിക കരാറിൽ തന്നെ നിലനിർത്തും. ജഡേജയും ബുംറയും ഉൾപ്പെടുന്ന എ പ്ലസ് വാർഷിക കരാർ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്നും ഇരുവരും വിരമിച്ച സാഹചര്യത്തിൽ എ പ്ലസ് കാറ്റഗറിയിൽ നിന്നും ഇവരെ മാറ്റുമോ എന്ന ചോദ്യം ഉണ്ടായിരുന്നു.

ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കി വിരമിച്ചെങ്കിലും എല്ലാ ആനുകൂല്യങ്ങളും കിട്ടുന്ന എ പ്ലസ് കാറ്റഗറിയിൽ തന്നെ തുടരും എന്ന് അറിയിച്ചിട്ടുണ്ട്. വെറും 5 ദിവസങ്ങളുടെ വ്യത്യാസത്തിലാണ് കോഹ്‌ലിയും രോഹിതും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് ഏവരെയും ഞെട്ടിച്ചിരുന്നു.

എന്തായാലും 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്‌ഷ്യം മാത്രം ഇനി മുന്നിൽ ഉള്ള കോഹ്‌ലി- രോഹിത് ജോഡികളെ വെറുപ്പിക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെയാണ് 2 ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പോലും ഈ താരങ്ങൾക്ക് എല്ലാ ആനുകൂല്യവും ബിസിസിഐ നൽകുന്നത്. ഇതിൽ സമീപകാലത്ത് ഐസിസി ചാമ്പ്യൻസ് ട്രോഫി, ടി 20 ലോകകപ്പ് തുടങ്ങിയവ ജയിച്ച ഇന്ത്യക്ക് ഇനി ബാക്കിയുള്ളത് ഏകദിന ലോകകപ്പ് മാത്രമാണ്. അത് നേടണം എങ്കിൽ ഇവരെ ടീമിന് ആവശ്യമാണ്.

അതേസമയം ഏകദിനത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മാത്രം ഇനി കളിക്കുന്ന രോഹിത്- കോഹ്‌ലി ജോഡികൾ കൂടുതലായി കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്