റിസ്വാനും ഫഖറും മിന്നി; പാകിസ്ഥാന് മികച്ച സ്‌കോര്‍

ട്വന്റി20 ലോക കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍. ആദ്യം ബാ്റ്റ് ചെയ്ത പാക് ടീം 4 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു.

ഓസീസ് ബോളര്‍മാരുടെമേല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചു. നായകന്‍ ബാബര്‍ അസമും (39, അഞ്ച് ഫോര്‍) മുഹമ്മദ് റിസ്വാനും പാകിസ്ഥാന് മികച്ച തുടക്കം തന്നെ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സ് ചേര്‍ത്തു.

ബാബറിനെ ആദം സാംപ പുറത്താക്കിയശേഷം ക്രീസിലെത്തിയ ഫഖര്‍ സമാനും പാകിസ്ഥാനുവേണ്ടി തകര്‍ത്തുകളിച്ചു. മൂന്ന് ഫോറും നാല് സിക്‌സും സഹിതം 67 റണ്‍സ് വാരിയ റിസ്വാനൊപ്പം ഫഖര്‍ സമാനും (55 നോട്ടൗട്ട് ) കത്തിക്കയറിയപ്പോള്‍ പാകിസ്ഥാന്‍ ഉശിരന്‍ സ്‌കോറിലെത്തി. മൂന്ന് ബൗണ്ടറികള്‍ പറത്തിയ ഫഖര്‍ സമാന്‍ നാല് സിക്‌സും തൊടുത്തു. ആസിഫ് അലിയും (0), ഷൊയ്ബ് മാലിക്കും (1) പരാജയപ്പെട്ടത് പാകിസ്ഥാന്റെ നിരാശകളില്‍പ്പെട്ടു. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും പാറ്റ് കമ്മിന്‍സും ആദം സാംപയും ഓരോ വിക്കറ്റ് വീതവും പിഴുതു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു