സഞ്ജുവിന്റെ നായക സ്ഥാനം തട്ടിയെടുത്ത് റിയാൻ പരാഗ്; ദ്രാവിഡ് രാജസ്ഥാൻ വിട്ടതിന്റെ കാരണം ഇങ്ങനെ

ദിവസങ്ങൾക്ക് മുൻപാണ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പടിയിറങ്ങിയത്. നിലവിൽ രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ സുഖകരമായിട്ടല്ല നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

എന്നാൽ ക്യാപ്റ്റൻസി തർക്കം മൂലമാണ് ദ്രാവിഡ് ടീമില്‍ നിന്നും പോയതെന്നാണ് പുതിയ റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക എന്നത് പണിഷ്‌മെൻറ് ട്രാൻസ്ഫർ പോലെയാണെന്ന് ഒരു മുൻ ഐപിഎൽ പരിശീലകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.നിർണായക തീരുമാനങ്ങളിൽ നിന്ന് ദ്രാവിഡിനെ അകറ്റി നിർത്താനുള്ള ടീം മാനേജ്‌മെൻറിൻറെ നീക്കമാണിതെന്നും ടീം തിരഞ്ഞെടുപ്പിലും ക്യപ്റ്റനെ തിരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും പേര് വെളിപ്പെടുത്താത്ത മുൻ പരിശീലകൻ വ്യക്തമാക്കി.

സഞ്ജു സാംസൺ ടീം വിടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ റിയാൻ പരാഗിനെ നായകനാകാൻ ടീം മാനേജ്‍മെന്റ് തീരുമാനിക്കുകയും അതിൽ രാഹുൽ ദ്രാവിഡിന് താല്പര്യം ഇല്ലെന്നു പറയുകയും ചെയ്തതിനാലാണ് അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ഐപിഎലിൽ സഞ്ജുവിന് പരിക്ക് സഭാവിച്ചതോടെ കുറച്ച് മത്സരങ്ങൾ റിയാൻ ടീമിനെ നയിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചെങ്കിലും നാലിലും ടീം തോറ്റു. പരാഗിന് പകരം ഇന്ത്യയുടെ യുവ സെൻസേഷൻ താരം യഷസ്വി ജയ്‌സ്വാളിനെ നായകനാക്കാനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. എന്നാൽ റോയൽസ് പരാഗിൽ ഉറച്ചു നിൽക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ