റിയാൻ പരാഗിന് രാജാവിന്റെ പരിഗണനയാണ് ലഭിക്കുന്നത്, അതിനു പിന്നിൽ ഒരു കളിയുണ്ട്: കെ ശ്രീകാന്ത്

ഒടുവിൽ കാത്തിരിപ്പിന് അവസാനം. ഐപിഎൽ 2026 നു നാളെ കോടി കയറും. മാർച്ച് 28 മുതൽ മെയ് 31 വരെയാണ് ടൂർണമെന്റ്. ഇത്തവണ കപ്പ് നേടാനുള്ള കടുത്ത തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പർ കിങ്‌സ്. മലയാളി താരം സഞ്ജു സാംസണും ടീമിൽ ചേർന്നതോടെ ആരാധകർ ആവേശത്തിലാണ്.

രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു സിഎസ്കെയിൽ എത്തുന്നത് ടി20 ലോകകപ്പിൽ‌ നടത്തിയ മിന്നും പ്രകടനത്തിന് ശേഷമാണ്. ടി20 ലോകകപ്പിലെ താരമായി മാറിയ സഞ്ജു സിഎസ്കെയുടെ റൺവേട്ടക്കാരിൽ ഇത്തവണ മുന്നിലെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാൻ നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയതിന് പിന്നാലെയാണ് 24-കാരനായ പരാഗിനെ രാജസ്ഥാൻ നായകനായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീകാന്ത് പറയുന്നത്.

‘അവൻ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്, പക്ഷേ അവിടെ അവൻ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പരാഗ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതിന് മുൻപത്തെ വർഷം നന്നായി കളിച്ചു എന്നത് സത്യമാണ്. പക്ഷേ കഴിഞ്ഞ വർഷം എടുത്തുപറയാവുന്ന ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. എന്നാൽ അതിൽ 2 മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്, ശ്രീകാന്ത് പറഞ്ഞു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”