മഗ്രാത്തും സമ്മതിച്ചു, 'പന്ത് ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റ്' തന്നെ!

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. തന്റെ സഹതാരമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനെയാണ് പന്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നു മഗ്രാത്ത് പറഞ്ഞു.

“ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പന്തിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ ഗില്‍ക്രിസ്റ്റിനെയാണ് എനിക്കു ഓര്‍മ്മ വന്നത്. പന്തിന്റെ ബാറ്റിംഗിനു ഗില്ലിയുടേതുമായി ഏറെ സാമ്യമുണ്ട്. ഗില്‍ക്രിസ്റ്റ് എല്ലായ്പ്പോഴും ഷോട്ടുകള്‍ കളിച്ചു കൊണ്ടിരിക്കും, ഒരു ഷോട്ട് കളിക്കാനും ഭയവുമില്ലായിരുന്നു. പന്തും ഇതു പോലെ തന്നെയാണ്. ബാറ്റിംഗിനായി ക്രീസിലെത്തിയാല്‍ എല്ലായ്പ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശൈലി ഗില്ലിക്കും പന്തിനുമുണ്ട്” മഗ്രാത്ത് പറഞ്ഞു.

നേരത്തേ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിലെ പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറി നേട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോപ്രയുടെ പ്രശംസ.


ഓസീസിനെതിരെ മെല്‍ബണില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 40 ബോളുകള്‍ നേരിട്ട പന്ത് മൂന്നു ബൗണ്ടറികളടക്കം 29 റണ്‍സെടുത്താണ് പുറത്തായത്. മികച്ച തുടക്കം ലഭിച്ച പന്തിനെന്നാല്‍ അത് വേണ്ടവിധം മുതലാക്കാനായില്ല.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍