മഗ്രാത്തും സമ്മതിച്ചു, 'പന്ത് ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റ്' തന്നെ!

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്സ്മാനുമായ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്ട്രേലിയയുടെ മുന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. തന്റെ സഹതാരമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനെയാണ് പന്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നു മഗ്രാത്ത് പറഞ്ഞു.

“ഓസീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ പന്തിന്റെ ബാറ്റിംഗ് കണ്ടപ്പോള്‍ ഗില്‍ക്രിസ്റ്റിനെയാണ് എനിക്കു ഓര്‍മ്മ വന്നത്. പന്തിന്റെ ബാറ്റിംഗിനു ഗില്ലിയുടേതുമായി ഏറെ സാമ്യമുണ്ട്. ഗില്‍ക്രിസ്റ്റ് എല്ലായ്പ്പോഴും ഷോട്ടുകള്‍ കളിച്ചു കൊണ്ടിരിക്കും, ഒരു ഷോട്ട് കളിക്കാനും ഭയവുമില്ലായിരുന്നു. പന്തും ഇതു പോലെ തന്നെയാണ്. ബാറ്റിംഗിനായി ക്രീസിലെത്തിയാല്‍ എല്ലായ്പ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശൈലി ഗില്ലിക്കും പന്തിനുമുണ്ട്” മഗ്രാത്ത് പറഞ്ഞു.

NZ v IND 2020: Twitterati reacts after Rishabh Pant replaced Wriddhiman Saha for the Wellington Testനേരത്തേ ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിലെ പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറി നേട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചോപ്രയുടെ പ്രശംസ.

Read more

Southee says Pant run out crucial for Black Caps against India - myKhel
ഓസീസിനെതിരെ മെല്‍ബണില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 40 ബോളുകള്‍ നേരിട്ട പന്ത് മൂന്നു ബൗണ്ടറികളടക്കം 29 റണ്‍സെടുത്താണ് പുറത്തായത്. മികച്ച തുടക്കം ലഭിച്ച പന്തിനെന്നാല്‍ അത് വേണ്ടവിധം മുതലാക്കാനായില്ല.