INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ എന്തായാലും കളിപ്പിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കിങ്‌സ് കോച്ച് റിക്കി പോണ്ടിങ്. ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അര്‍ഷ്ദീപിന് അവസരം ലഭിക്കുന്നത്. 2022മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര അരങ്ങേറ്റം ഇംഗ്ലണ്ടില്‍ വച്ച് തന്നെയാണ് മുന്‍പ് താരം നടത്തിയിട്ടുളളത്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അര്‍ഷ്ദീപ് ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ടി20യില്‍ ലോകത്തിലെ എറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായാണ് താരം അറിയപ്പെടുന്നത്. ഈ വര്‍ഷം ഐസിസി ടി20 പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. ടി20 ലോകകപ്പ് ഇന്ത്യക്ക് ലഭിച്ചതില്‍ പ്രധാന പങ്കാണ് താരം വഹിച്ചിരുന്നത്. ഇനി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അര്‍ഷ്ദീപ് സിങ് തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഐപിഎലിനിടെ അര്‍ഷ്ദീപിനെ നന്നായി അറിയാന്‍ തനിക്ക് അവസരം ലഭിച്ചതായി റിക്കി പോണ്ടിങ് പറയുന്നു. ടീമില്‍ ഉണ്ടാകാന്‍ പറ്റിയ ഒരു മികച്ച കഥാപാത്രമാണ് അവന്‍. അവന്‍ ഒരു രസികനാണ്. പഞ്ചാബ് ടീമില്‍ അദ്ദേഹം വളരെ ശാന്ത സ്വഭാവക്കാരനാണ്, അത് വളരെ മികച്ചതാണ്. നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണിത്.

ഇന്ത്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചയുടനെ, ഞങ്ങളുടെ ടീം മീറ്റിംഗില്‍ താന്‍ ആദ്യം ചെയ്തത് അര്‍ഷ്ദീപിനെ എല്ലാവരുടെയും മുന്നില്‍ വെച്ച് അഭിനന്ദിക്കുക എന്നതായിരുന്നുവെന്നും പോണ്ടിങ് പറഞ്ഞു. അത് അവന്‍ അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടിലും അര്‍ഷ്ദീപ് നന്നായി പന്തെറിയുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ