IPL 2025: പ്ലേഓഫിന് ഒരുങ്ങുന്ന ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍താരം ഇനി കളിക്കില്ല, അവനില്ലാതെ എങ്ങനെ കപ്പടിക്കും, പരിക്കേറ്റതോടെ ഇനിയുളള മത്സരങ്ങള്‍ നഷ്ടമാവും

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന് വെടിനിര്‍ത്തലോടെ അയവു വന്നതിനാല്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ബിസിസിഐ. വരുന്ന ചൊവ്വാഴ്ചയ്ക്കകം താരങ്ങളെല്ലാം ടീമിനൊപ്പം ചേരണമെന്നാണ് ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. മേയ് 15, 16 തീയതികളില്‍ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്ലേഓഫും ഫൈനലും ഉള്‍പ്പെടെ 17 മത്സരങ്ങളാണ് ഈ സീസണില്‍ ഇനി ബാക്കിയുളളത്. അതേസമയം നായകന്‍ രജത് പാട്ടിധാറിന് പരിക്കേറ്റത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇനിയുളള രണ്ട് മത്സരങ്ങള്‍ പാട്ടിധാറിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഐപിഎല്‍ പുനരാരംഭിക്കാന്‍ കുറച്ചുദിവസങ്ങള്‍ കൂടി ഉണ്ടെന്നിരിക്കെ താരത്തിന് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായുളള പരിശീലനത്തിനിടെയാണ് പാട്ടിധാറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് വിരല്‍ കെട്ടിവച്ചിരിക്കുന്നതിനാല്‍ ഏകദേശം 10 ദിവസമെങ്കിലും പരിശീലനത്തിന് ഇറങ്ങരുതെന്ന് താരത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലേഓഫ് അടുക്കവേ ക്യാപ്റ്റന്‍ കൂടിയായ രജത് പാട്ടിധാറിന്റെ അഭാവം ആര്‍സിബി ടീമിനെ കാര്യമായി ബാധിക്കും. ഈ സീസണില്‍ 10 മത്സരങ്ങളില്‍ 239 റണ്‍സാണ് പാട്ടിധാര്‍ ആര്‍സിബിക്കായി സ്‌കോര്‍ ചെയ്തത്. രണ്ട് അര്‍ധസെഞ്ച്വറി ഉള്‍പ്പെടെ 23.90 ശരാശരിയിലാണ് ഈ നേട്ടം. 140.58 ആണ് സ്‌ട്രൈക്ക് റേറ്റ്. ടീമിനായി നിര്‍ണായക മത്സരങ്ങളില്‍ എല്ലാം ഇംപാക്ടുളള ബാറ്റിങ് പ്രകടനം സൂപ്പര്‍ താരം കാഴ്ചവയ്ക്കാറുണ്ട്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു