ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം യാഷ് ദയാലിനെതിരെ പീഡന പരാതിയുമായി യുവതി രം​ഗത്ത്. ആർസിബി താരം തന്നെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് ഉത്തർ‍പ്രദേശ് സ്വദേശിനി പരാതി നൽകിയത്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെയാണ് ​ഗാസിയാബാദിൽ നിന്നുളള യുവതി സമീപിച്ചത്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ​ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് യുപി മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.

യാഷ് ദയാലുമായി അഞ്ച് വർഷമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇതിനിടെ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ആർസിബി താരം തന്നിൽ നിന്നും പണം തട്ടിയെടുത്തു. ഇങ്ങനെ ഒരുപാട് പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ യുവതി ആരോപിക്കുന്നുണ്ട്. ഇതിനെല്ലാം തെളിവായി ചാറ്റ് സ്ക്രീൻ ഷോട്ടുകളും വീഡിയോ കോൾ രേഖകളും തന്റെ കൈവശമുണ്ടെന്നാണ് യുവതിയുടെ അവകാശവാദം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ