RCB VS DC: അവനെ ആര്‍സിബി ഇനി  കളിപ്പിക്കരുത്, എന്ത് മോശം കളിയാണ്, വേറെ നല്ല പ്ലെയറെ ഇറക്കൂ, രൂക്ഷവിമര്‍ശനവുായി ആരാധകര്‍

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ മധ്യനിര തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ കാണാനായത്. ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. പാട്ടിധാറിന് പിന്നാലെ ഇറങ്ങുന്ന ലിയാം ലിവിങ്ങ്സ്റ്റണ്‍ ഈ സീസണില്‍ ഇതുവരെ ഇംപാക്ടുളള ഒരിന്നിങ്‌സ് പോലും കാഴ്ചവച്ചിട്ടില്ല. ഇന്നത്തെ മത്സരത്തില്‍ വെറും നാല് റണ്‍സ് മാത്രമെടുത്താണ് താരം പുറത്തായത്. ഡല്‍ഹിക്കെതിരെയും പരാജയമായതോടെ ലിവിങ്‌സ്റ്റണെ ഇനി ആര്‍സിബി ടീമില്‍ കളിപ്പിക്കരുതെന്ന് പറയുകയാണ് ആരാധകര്‍.

8.75 കോടിക്കാണ് ആര്‍സിബി മാനേജ്‌മെന്റ് ലിവിങ്‌സ്റ്റണെ ടീമിലെത്തിച്ചത്. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ നേടിയതൊഴികെ ആര്‍സിബിക്കായി ബാറ്റിങ്ങില്‍ പരാജയമാണ് താരം. “ദയവായി ലിവിങ്സ്റ്റണെ ടീമില്‍ നിന്ന് പുറത്താക്കൂ. 50 റണ്‍സ് ഭാഗ്യംകൊണ്ട് ഒരിക്കല്‍ മാത്രം  നേടിയ പ്ലെയറാണ് അവന്‍. അവന്‍ ടീമിലെ എറ്റവും ദുര്‍ബലനായ ബാറ്ററാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല, ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“ലിവിങ്‌സ്റ്റണ്‍ പന്തിന്റെ കാര്യത്തില്‍ മികച്ചൊരു സ്‌ട്രൈക്കറാണ്. പക്ഷേ ആവശ്യമുളള സമയത്ത് വളരെ അപൂര്‍വമായേ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കാറുളളൂ. പ്രത്യേകിച്ച് ഐപിഎലില്‍. മുന്‍പ് പഞ്ചാബിനായും ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം”, മറ്റൊരാള്‍ കുറിച്ചു. അതേസമയം 164 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ന് ഡിസിക്ക് ആര്‍സിബി നല്‍കിയത്. വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്നുളള ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്ന് ക്യാപ്റ്റന്‍ രജത് പാട്ടിധാറും ടിംഡേവിഡും കത്തിക്കയറിയതോടെ ടീമിന് മികച്ച സ്‌കോര്‍ നേടാനായി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ