'ജഡേജ ബെന്‍ സ്റ്റോക്‌സിന് ഒപ്പം നില്‍ക്കുന്ന താരം, നാലാം സ്ഥാനത്തിറക്കണം'

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം തന്നെ നില്‍ക്കുന്ന താരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ദീപ്ദാസ് ഗുപ്ത. കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നുണ്ടെന്നും നാലാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കണമെന്നും ഗുപ്ത പറയുന്നു.

“ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബോളര്‍ എന്ന നിലയിലാണ് രവീന്ദ്ര ജഡേജയെ പലരും കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്തുന്നു. ഈ അടുത്ത് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്‍ നിരയിലേക്കും ജഡേജ എത്തി.”

“ബെന്‍ സ്റ്റോക്ക്സിനൊപ്പം ചേര്‍ത്ത് വെയ്ക്കേണ്ട പേരാണ് രവീന്ദ്ര ജഡേജയുടേത്. എന്തുകൊണ്ട് നാലാം സ്ഥാനത്ത് ജഡേജയെ ബാറ്റ് ചെയ്യിച്ചുകൂടാ എന്ന് ഐ.പി.എല്ലിന്റെ സമയത്തും ഞാന്‍ പറഞ്ഞിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി നാലാം സ്ഥാനത്താണ് ജഡേജ ബാറ്റ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഏഴ്, എട്ട് ആവും സ്ഥാനവും.”

Aussies left frustrated as

“ബാറ്റ്സ്മാനെ പോലെയാണ് ജഡേജ ചിന്തിക്കുന്നതും ബാറ്റ് ചെയ്യുന്നതും. അതാണ് ജഡേജയുടെ ബാറ്റിംഗില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി സംഭവിച്ച പുരോഗതിയ്ക്ക് പിന്നില്‍. ബാറ്റിംഗില്‍ എപ്പോഴും ജഡേജ കഴിവ് കാണിച്ചിരുന്നു. എന്നാല്‍ ആദ്യം കൂറ്റന്‍ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വിക്കറ്റിന് ജഡേജ വില കൊടുക്കുന്നുണ്ട്” ദീപ്ദാസ് ഗുപ്ത പറഞ്ഞു.

Latest Stories

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്

36 വര്‍ഷം മുമ്പുള്ള ഗ്യാങ്സ്റ്റര്‍ ലുക്കില്‍ കമല്‍ ഹാസന്‍, ദുല്‍ഖറിന് പകരം ചിമ്പു; മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലെ ചിത്രങ്ങള്‍ പുറത്ത്

18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

IPL 2024: എന്തുകൊണ്ട് ധോണിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചില്ല, കാരണം പറഞ്ഞ് ഹർഷൽ പട്ടേൽ

ബധിരനും മൂകനുമായ മകനെ മുതലക്കുളത്തിലെറിഞ്ഞ് മാതാവ്; ആറ് വയസുകാരന്റെ മൃതദേഹം പകുതി മുതലകള്‍ ഭക്ഷിച്ച നിലയില്‍