രവിചന്ദ്രൻ അശ്വിൻ ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; താരത്തിനെതിരെ പരാതി നൽകി എതിർ ടീം

മുൻ ഇന്ത്യൻ താരവും ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ രവിചന്ദ്രൻ അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം. തമിഴ്നാട്‌ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് താരം പന്തിൽ കൃത്രിമം കാണിച്ചു എന്ന് എതിർ ടീമായ മധുര പാന്തേഴ്സ് അവകാശപ്പെടുന്നത്.

മധുരയും ഡിണ്ടി​ഗലും തമ്മിലുള്ള മത്സരത്തിനിടെ അശ്വിന്‍ സംശയകരമായ രീതിയില്‍ തൂവാല ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മധുര ടീം സി ഇ ഒ ഡി പൂജ ടി എൻ പി എല്ലിന് കത്ത് നൽകി.

“പന്തിന്‍റെ ഭാരം കൂട്ടാനായി അശ്വിന്‍ രാസപദാർത്ഥം തേച്ച തൂവാല ഉപയോഗിച്ചെന്നാണ് മധുര ടീം അധികൃതരുടെ ആരോപണം. ഇതേതുടർന്ന് ബാറ്റര്‍മാര്‍ പന്തടിക്കുമ്പോള്‍ ലോഹത്തില്‍ തട്ടുന്നതുപോലെ ശബ്ദം കേട്ടിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പന്ത് തുടച്ചതിനാലാണ് ഇത്തരത്തിൽ സംഭവിച്ചത്”.

Latest Stories

ആ ടാഗ് വന്നതിന് ശേഷം എന്റെ സ്വസ്ഥത പോയി, അതുവരെ സേഫായിട്ട് നിന്ന ആളായിരുന്നു ഞാൻ: സുരേഷ് കൃഷ്ണ

ഉമ്മൻ ചാണ്ടിയുടെ ഫലകം കുപ്പത്തൊട്ടിയിൽ തള്ളി, പകരം മന്ത്രി റിയാസിന്റെ പേരിലാക്കി ക്രെഡിറ്റ്; പയ്യാമ്പലത്ത് കോൺഗ്രസ് പ്രതിഷേധം

മാനസികവും ശാരീരികവുമായ പോരാട്ടമായിരുന്നു, ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയതായി ജീത്തു ജോസഫ്

ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മ‍‍ൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും, 12 വീടുകളുടെ താക്കോൽദാനം നടക്കും, കോട്ടയത്ത് ഗതാഗത ക്രമീകരണം

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി