'എന്റെ കണ്ണുകള്‍ നിറയുന്നു, ലോകം നിങ്ങളെ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യും'

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് പരിശീലകന്‍ രവി ശാസ്ത്രി. മത്സര ശേഷം ഡ്രസിംഗ് റൂമില്‍ താരങ്ങളെ പ്രശംസിക്കുന്ന രവി ശാസ്ത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോകം എഴുന്നേറ്റ് നിന്ന് നിങ്ങളെ സല്യൂട്ട് ചെയ്യുമെന്നാണ് രവി ശാസ്ത്രി താരങ്ങളോട് പറഞ്ഞത്.

“നിങ്ങള്‍ കാട്ടിയ ധൈര്യവും ആത്മവിശ്വാസവും ടീം സ്പിരിറ്റും കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയാണ്. പരിക്കുകള്‍ വേട്ടയാടിയപ്പോഴും 36 റണ്‍സിന് പുറത്തായപ്പോഴും നിങ്ങളിലൊരാള്‍ പോലും തളര്‍ന്നില്ല. നിങ്ങളുടെ ഉള്ളില്‍ നിറയെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് ഒരു രാത്രികൊണ്ട് വന്നതല്ല.”

“ഇന്ന് ഇന്ത്യയെ മറക്കുക, ഈ ലോകം തന്നെ നിങ്ങളെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും. നിങ്ങള്‍ എന്താണ് നേടിയെടുത്തതെന്ന് ഓര്‍ക്കുക. ഈ നിമിഷം നിങ്ങള്‍ക്ക് കഴിയുന്നതു,പോലെ ആസ്വദിക്കുക. അരങ്ങേറ്റക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ടീമിന്റെ ഭാഗമായിരുന്ന എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്” രവി പറഞ്ഞു.

യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗിനെ അഭിനന്ദിച്ച രവി ചേതേശ്വര്‍ പുജാരയെ പ്രധാന പോരാളിയെന്നാണ് വിശേഷിപ്പിച്ചത്. റിഷഭ് പന്തിന്റെ ബാറ്റിങ്ങിനെ വളരെ മനോഹരം എന്ന് പറഞ്ഞ ശാസ്ത്രി പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടായിരുന്നെന്നും പറഞ്ഞു.

Latest Stories

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ