2023- ല്‍ കളിപ്പിക്കാന്‍ ഇന്ത്യ വേറെ ബോളര്‍മാരെ കണ്ടെത്തിക്കോണം, നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

ഇന്ത്യന്‍ ടീമിന്റെ പുതിയ നായകന്‍ രോഹിത് ശര്‍മയും ടീം മാനേജ്‌മെന്റും നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. പ്രധാനമായും ഇന്ത്യന്‍ ബോളിംഗ് നിരയുടെ കാര്യമാണ് ശാസ്ത്രി എടുത്തുപറയുന്നത്. ടീമിലെ മുന്‍നിര പേസര്‍മാര്‍ക്ക് പ്രായം കൂടുകയാണെന്നും അതിനാല്‍ അവരില്‍ നിന്ന് പഴയകാലത്തെ പോലെ പ്രകടനം എപ്പോഴും പ്രതീക്ഷിക്കാനാവില്ലെന്നും ശാസ്ത്രി വിലയിരുത്തി.

‘പേസ് ബോളര്‍മാര്‍ക്ക് പ്രായമേറുകയാണ്. അവരില്‍ നിന്ന് കഴിഞ്ഞ കാലങ്ങളിലെ പോലെ സമാന പ്രകടനങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ല. യുവത്വവും പരിചയസമ്പത്തും കൂടിച്ചേര്‍ന്ന നിരയാണ് വേണ്ടത്. അതിനായി ഇപ്പോള്‍ തന്നെ യുവതാരങ്ങളെ പരിശീലിപ്പിച്ച് അവസരം നല്‍കി മുന്‍നിരയിലേക്ക് എത്തിക്കേണ്ടതുണ്ട്.’

Ravi Shastri Reveals Why Rohit Sharma Failed To Make Indian Cricket Team For Australia Tour

‘ഏറ്റവും വലിയ വെല്ലുവിളി എന്നത്, 2023 ല്‍ കളിക്കാന്‍ കഴിയുന്ന അഞ്ച് മികച്ച ബോളര്‍മാരെ കണ്ടെത്തുക എന്നതാണ്. 2023 ലോക കപ്പിനെ സംബന്ധിച്ച് ഇന്ത്യയില്‍ അത് എളുപ്പമായിരിക്കും. കാരണം സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ്. പക്ഷെ വിദേശ രാജ്യങ്ങളില്‍ അത് എളുപ്പമാകില്ല. ഒരു ഒന്നര വര്‍ഷത്തേക്ക് കാര്യങ്ങള്‍ മുന്നോട്ട് പോകും. എന്നാല്‍ അതിന് ശേഷം പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായി വരും’ ശാസ്ത്രി പറഞ്ഞു.

നിലവില്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍. ഇവര്‍ ഇനി എത്ര വര്‍ഷം കൂടി കളിക്കാനാകുമെന്നത് ഒരു പ്രധാന ചോദ്യമാണ്. മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, നവ്ദീപ് സൈനി, ദീപക് ചഹാര്‍ തുടങ്ങിയവരാണ് പ്രധാന യുവനിര. ഇന്ത്യ പ്രതീക്ഷ വെച്ചിരുന്ന നടരാജന്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ