ഒട്ടക ബാറ്റുമായി റാഷിദ്, ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന പരീക്ഷണം

മെല്‍ബണ്‍: സ്പിന്‍ ബൗളിംഗ് കൊണ്ട് ബാറ്ര്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിയ്ക്കുന്ന ആഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ഇത്തവണ വാര്‍ത്തകളില്‍ നിറയുന്നത് ബാറ്റിംഗ് പരീക്ഷണം കൊണ്ട്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ട്വന്റി20 ലീഗിലാണ് റാഷിദ് “സ്‌പെഷല്‍ ബാറ്റു”മായി ഇറങ്ങിത്.

ഒട്ടകത്തിന്റെ പുറത്തിനോടു സാമ്യം തോന്നുന്ന ബാറ്റുമായാണ് റാഷിദ് ഖാന്‍ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി ബാറ്റു ചെയ്യാനിറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ സിഡ്‌നി റെനഗേഡ്സിനെതിരെ 16 പന്തില്‍ രണ്ടും ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 25 റണ്‍സെടുത്തു പുതിയ ബാറ്റ് മോശമല്ലെന്നു തെളിയിക്കുകയും ചെയ്തു.

റാഷിദിന്റെ പുതിയ ബാറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ട്വിറ്ററിലുടെ ആദ്യം പുറത്തുവിട്ടത്. ഒട്ടകബാറ്റ് (കാമല്‍ ബാറ്റ്) എന്നാണ് അവര്‍ ബാറ്റിനു പേരുനല്‍കിയത്.

മുന്‍പ് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ “മംഗൂസ് ബാറ്റ്” എന്ന പേരില്‍ നീളം കൂടിയ പിടിയുള്ള ബാറ്റ് ഐപിഎല്ലില്‍ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ബാറ്റിംഗ് പരീക്ഷണവുമായി റാഷിദ് ഖാനെത്തുന്നത്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്