രഞ്ജിയില്‍ ഒറ്റക്കളി പോലും തോക്കാതിരുന്നിട്ടും അവസാന സമനില വിനയായി ; കേരളത്തെ പുറത്താക്കിയത് ക്വാഷ്യന്റ് റേറ്റിംഗ്

രഞ്ജിട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ആദ്യ സമനിലയില്‍ തട്ടി കേരളം നോക്കൗട്ട് റൗണ്ട് കാണാതെ പുറത്താക്കിയത്് ടൂര്‍ണമെന്റിലെ ക്വാഷ്യന്റ് റേറ്റിംഗ് നിയമം. ഗ്രൂപ്പ് എയില്‍ മൂന്ന് കളികള്‍ അവസാനിച്ചപ്പോള്‍ കേരളത്തിനും മധ്യപ്രദേശിനും 14 പോയന്റ് വീതമായിരുന്നു. അവസാന മത്സരം സമനിലയില്‍ ആയിട്ടും കേരളം പുറത്താകാന്‍ നിയമം കാരണമായി.

ക്വാഷ്യന്റ് റേറ്റിങ്ങില്‍ കേരളത്തെ പിന്തള്ളിയ മധ്യപ്രദേശ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീം എതിര്‍ ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും..എതിര്‍ ടീം നേടിയ റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും അടിസ്ഥാനമാക്കിയുള്ള നിയമമാണ് ക്വാഷ്യന്റ് റേറ്റിംഗ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് അവസാനിക്കാതിരുന്നതോടെയാണ് ക്വാഷ്യന്റ് റേറ്റിങ് കണക്കാക്കേണ്ടിവന്നത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തിയത് കേരളത്തിന് തിരിച്ചടിയായി.

കേരളം ഗ്രൂപ്പ് എയില്‍ മറ്റു ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത ആകെ റണ്‍സ് 1590 ആണ്, 30 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയത്. മറ്റു ടീമുകള്‍ കേരളത്തിനെതിരേ 1576 റണ്‍സ് സ്‌കോര്‍ ചെയ്തു. 49 വിക്കറ്റുകള്‍ കേരളം വീഴ്ത്തി. ഇതോടെ ടീമിന്റെ ക്വാഷ്യന്റ് 1.648 ആയി. ഇതോടെ കേരളത്തെ മറികടന്ന് മധ്യപ്രദേശ് നോക്കൗട്ടിലേക്ക് മുന്നേറുകയായിരുന്നു.

ഗ്രൂപ്പില്‍ നടന്ന മത്സരങ്ങളില്‍ മധ്യപ്രദേശ് മറ്റു ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത ആകെ റണ്‍സ് 1609 ആണ്, നഷ്ടപ്പെടുത്തിയത് 35 വിക്കറ്റുകളും. മറ്റു ടീമുകള്‍ 1049 റണ്‍സാണ് മധ്യപ്രദേശിനെതിരേ സ്‌കോര്‍ ചെയ്തത്. എതിര്‍ ടീമുകളുടെ 49 വിക്കറ്റുകള്‍ മധ്യപ്രദേശ് വീഴ്ത്തി. ഇതോടെ 2.147 എന്ന ക്വാഷ്യന്റില്‍ ടീം എത്തിയത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും