'സഞ്ജു സാംസണും, ശ്രേയസ് അയ്യരുമല്ല, ഇന്ത്യൻ നായകനാകാൻ ഏറ്റവും യോഗ്യൻ രജത് പാട്ടിദാറാണ്‌; നിർദേശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടി-20 നായക സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവ് പുറത്തേക്ക്. സൂര്യകുമാറിന് ശേഷം ഇന്ത്യൻ നായകൻ ആര് എന്ന ചോദ്യത്തിന് മലയാളി താരം സഞ്ജു സാംസൺ, ശ്രേയസ് അയ്യർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ഉയർന്ന കേൾക്കുന്നത്.

എന്നാൽ, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തുടർച്ചയായി രണ്ട് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച രജത് പാട്ടിദാറിന്റെ പേരാണ് മുൻ ഇന്ത്യൻ താരം സാബാ കരീം നിർദ്ദേശിക്കുന്നത്. സൂര്യകുമാറിന്‍റെ പിന്‍ഗാമിയായി വരേണ്ടത് രജത് പാട്ടിദാറെന്നതാണ് സാബാ കരീമിന്റെ അഭിപ്രായം. അതേസമയം 33-കാരനായ പാട്ടിദാർ ഇതുവരെ ഇന്ത്യക്കായി ടി20യിൽ അരങ്ങേറിയിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം.

‘രജത് പാട്ടിദാറിന്‍റെ പേരാണ് ഞാന്‍ നായകസ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. തുടർച്ചയായി രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുക എന്നത് വലിയൊരു കാര്യം തന്നെയാണ്. വളരെ ശാന്തനായും ആത്മവിശ്വാസത്തോടെയുമാണ് രജത് ആ ദൗത്യം നിർവ്വഹിച്ചതും. വലിയ സൂപ്പർ താരങ്ങളും വിദേശ കളിക്കാരും അടങ്ങുന്ന, അനുഭവസമ്പന്നരായ ഒരുപറ്റം ലെജൻഡ്സിനെ നയിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്.

അവൻ അത് വളരെ ഭംഗിയായി ചെയ്തു. പാട്ടിദാറിന് പുറമെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരും ക്യാപ്റ്റൻ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ചോദിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധം; കർണാടകയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു

'പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണും'; ആവശ്യം ദേശീയ നേതൃത്വത്തെ അറിയിച്ചെന്ന് ബിനോയ് വിശ്വം

കാലവർഷം ശക്തമാകുന്നു; സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

കോടിയേരിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി, പിന്നെ ആരും തിരിഞ്ഞ് നോക്കിയില്ല...ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല'; തുറന്നടിച്ച് വിനോദിനി ബാലകൃഷ്ണൻ

സംസ്ഥാനത്ത് ശക്തമായ മഴ, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ആശങ്കയായി പകര്‍ച്ചവ്യാധികള്‍

സൂര്യകുമാർ പുറത്തേക്ക്, ടി-20 നായകനായി ഗംഭീർ പരിഗണിക്കുന്നത് സഞ്ജുവിനെ; റിപ്പോർട്ടുകൾ പുറത്ത്

വിരാട് കോഹ്‌ലിക്ക് പിന്നാലെ രോഹിത് ശർമ്മയ്ക്കും പരിക്ക്; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്

'എൽപിജി വിലവർധനവ് കാരണം കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം സ്കൂളിൽ നൽകാൻ കഴിയാത്ത സാഹചര്യം, ഈ കൊള്ളയടി അവസാനിപ്പിക്കണം'; എം വി ഗോവിന്ദൻ

ധവളപത്രം നൽകുന്ന സൂചന

'പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ'; പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശം ഇടിത്തീയെന്ന് വി കെ സനോജ്