Ipl

രാജസ്ഥാൻ നന്ദി പറയേണ്ടത് സഞ്ജുവിന്, കാരണം തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും ഇന്നലെ രാത്രി നടന്ന ഐപിഎൽ മത്സരത്തിൽ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത് എന്ന് പറയുകയാണ് ആകാശ് ചോപ്ര

ജോസ് ബട്ട്‌ലർ സെഞ്ച്വറി നേടിയതിന് ശേഷം രാജസ്ഥാന്റെ ഇന്നിംഗ്‌സിന് ഫിനിഷിംഗ് ടച്ചുകൾ നൽകുന്ന റോൾ സാംസൺ ഭംഗിയായി ചെയ്തു. 19 പന്തിൽ പുറത്താകാതെ 46 റൺസാണ് എടുത്തത്. സ്ഥിരത ഇല്ലാത്ത പ്രകടനം നടത്തുന്നതിന്റെ പേരിൽ വിമർശനം കേൾക്കുന്ന സഞ്ജുവിന് ആവശ്യമായിരുന്ന ഇന്നിംഗ്സ് ആയിരുന്നു ഇതെന്നുംപറയാം.

“20 ഓവറിൽ 222/2 എന്ന സ്കോറാണ് രാജസ്ഥാൻ റോയൽസ് നേടിയത്.  200-ന് അപ്പുറം പോകുന്നതും 220-ന് അപ്പുറം പോകുന്നതും തമ്മിൽ ചെറിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ, ആ വ്യത്യാസം ഉണ്ടാക്കിയത് സഞ്ജു സാംസണായിരുന്നു. സഞ്ജു ഫോമിലെത്തിയാൽ പിന്നെ തകർക്കും . അവരുടെ പ്രധാനപ്പെട്ട ബൗളറുമാരായ കുൽദീപ് യാദവ്, ഖലീൽ, മുസ്താഫിസുർ, ശാർദുൽ താക്കൂർ എന്നിങ്ങനെ എല്ലാവരെയും അവൻ പ്രഹരിച്ചു.”

ആവേശകരമായ മത്സരത്തില്‍ അവസാന ഓവര്‍ എറിയുന്നതിന് തൊട്ട് മുമ്പ് വരെ രാജസ്ഥാന്‍ ക്യാമ്പ് വലിയ ജയം ഉറപ്പിച്ചതായിരുന്നു എന്നാല്‍ വിട്ട് കൊടുക്കാന്‍ തയാറാകാതിരുന്ന റൂവ്മന്‍ പവല്‍ രാജസ്ഥാന്റെ ഓബദ് മക്കോയ്ക്കെതിരെ നടത്തിയ ആക്രമണമാണ് മത്സരം ആവേശകരമാക്കിയത്. ആദ്യ മൂന്നു പന്തില്‍ സിക്‌സര്‍ നേടിയാണ് പവല്‍ മത്സരം ആവേശകരമാക്കിയത്. ഇതില്‍ മൂനാം പന്ത് നോ ബോള്‍ ആയിരുന്നുവെന്ന് വാദിച്ച ഡല്‍ഹി ക്യാമ്പ് രംഗത്ത് വന്നതോടെ മത്സരം കുറച്ച് നേരത്തേക്ക് നിര്‍ത്തി വച്ചു. അംപയര്‍ നോബോള്‍ പരിശോധിക്കാന്‍ തയാറാകാതെ വന്നതോടെ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് ബാറ്റര്‍മാരെ തിരിച്ചുവിളിക്കാനും ശ്രമിച്ചു.

എന്തായാലും അമ്പയര്‍ തന്റെ തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറാകാതെ തന്നെ നിന്നു . ആശയകുഴപ്പത്തിനൊടുവില്‍ മത്സരത്തിന്റെ അവസാന മൂന്നു പന്തില്‍ രണ്ടു റണ്‍സ് വഴങ്ങി പവലിനെ പുറത്താക്കിയാണ് മക്കോയ് രാജസ്ഥാന് വിജയം സമ്മാനിച്ചത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ