'സഞ്ജു പോയതോടെ രാജസ്ഥാൻ റോയൽസ് തീർന്നു, അവനായിരുന്നു ആ ടീമിന്റെ മുഖം'; തുറന്ന് പറഞ്ഞ് മുൻ സൗത്ത് ആഫ്രിക്കൻ താരം

വെടിക്കെട്ട് പ്രകടനവുമായി ടി 20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത സഞ്ജുവിന്റെ അടുത്ത ലക്ഷ്യം 2026 ഐപിഎൽ കിരീടമാണ്. ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരം തന്റെ ആദ്യ സീസണിൽ തന്നെ ചെന്നൈക്ക് കപ്പ് നേടി കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സാക്ഷാൽ എം എസ് ധോണിയോടൊപ്പം സഞ്ജു പാർട്ട്ണർഷിപ്പ് പടുത്തുയർത്തുന്നത് കാണാനാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറിയതില്‍ പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ആര്‍സിബി താരം ഫാഫ് ഡുപ്ലെസിസ്. രാജസ്ഥാന്‍ റോയല്‍സെന്ന് കേട്ടാല്‍ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു.

‘ഐപിഎല്ലിന്റെ ചരിത്രത്തിലുടനീളം നോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണിയും മുംബൈയ്ക്ക് രോഹിത്തും ആര്‍സിബിക്ക് കോഹ്‌ലിയും രാജസ്ഥാനെന്ന് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മയില്‍ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു.

Latest Stories

അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച റിഷഭ് പന്തിനെ ന്യായീകരിച്ച് സുനിൽ ഗവാസ്കർ; ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

'ഹാർദികിന്റെ ക്യാപ്റ്റൻസി പരാജയമായിരുന്നു, പക്ഷെ ടീം തോറ്റതിന് കാരണം അവൻ മാത്രമല്ല'; തുറന്നടിച്ച് കീറോൺ പൊള്ളാർഡ്

'വീടുകളില്‍ കയറി സ്‌ത്രീകളേയും, കുട്ടികളേയും അക്രമിക്കുന്ന രീതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, പാവങ്ങള്‍ക്ക് നേരെ കുതിരകയറാനാണ് ഭാവമെങ്കിൽ അതിനെ അതിശക്തമായി പ്രതിരോധിക്കും'; എം വി ഗോവിന്ദൻ

'കേരളത്തിലെ തോൽവി അതീവ ഗൗരവമേറിയത്, ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും'; എം എ ബേബി

പെട്രോള്‍ - ഡീസല്‍ വില വര്‍ധന: അന്ന് നികുതി കുറയ്ക്കണമെന്ന് സമരം ചെയ്തവര്‍ ഇന്ന് അധികാരത്തില്‍; സംസ്ഥാനം നികുതി കുറയ്ക്കുമോയെന്ന് അറിയാൻ ജനങ്ങൾ ആകാംക്ഷാഭരിതരാണ്: പിണറായി വിജയന്‍

'എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് ജനറൽ ബോഡിയിൽ പറയും'; അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് നടി ഉഷ ഹസീന

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു? വിവാഹം സ്പെയിനിൽ വെച്ചെന്ന് റിപ്പോർട്ട്

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി

'മോദി ജനങ്ങളുടെ പോക്കറ്റടിക്കുന്ന 'വിലക്കയറ്റ മനുഷ്യൻ', ഇന്ധനവില വർധനവ് ഇനിയും തുടരും'; രാഹുൽ ഗാന്ധി

“281 രൂപയുടെ ഇന്ത്യ: രാജസ്ഥാനിലെ സ്ത്രീകൾ വീണ്ടും കാത്തിരിപ്പിന്റെ മരുഭൂമിയിൽ”