നതാൻ എല്ലിസ് ഒരുക്കിയ എലിക്കെണിയിൽ കുടുങ്ങി രാജസ്ഥാൻ വീണു, ദേവദത്ത് പടിക്കൽ കളിച്ച ടെസ്റ്റ് ഇന്നിംഗ്സിന്റെ ദുരന്തം അറിഞ്ഞത് അവസാനം; ഈ പഞ്ചാബിനെ സൂക്ഷിക്കണം

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ടീമെന്ന ഖ്യാതിയിൽ നിൽക്കുന്ന സംഘമാണ് രാജസ്ഥാൻ . ടീം കോമ്പിനേഷനിലും എടുക്കുന്ന തീരുമാനങ്ങളും പാളിയില്ലെങ്കിൽ അവർ കപ്പ് എടുക്കും എന്നാണ് റിക്കി പോണ്ടിംഗ് പറഞ്ഞത്. എന്നാൽ എടുത്ത തീരുമാനം തെറ്റിയപ്പോൾ ഈ സീസണിലെ രണ്ടാം മത്സരത്തിൽ മറ്റൊരു മികച്ച ടീമായ പഞ്ചാബിനോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 187 റൺസിന് പുറത്തായി. ഫലം, പഞ്ചാബിന് 5 റൺസിന്റെ ആവേശ ജയം .

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യാൻ പഞ്ചാബിനോട് ആവശ്യപ്പെട്ടു . എന്തായാലും ശിഖര്‍ ധവാന്‍റെയും ഓപ്പണര്‍ പ്രഭ്‌സിമ്രാൻ സിംഗിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സടിച്ചു. ശിഖർ ധവാൻ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. പ്രഭ്‌സിമ്രാൻ സിംഗ് തുടക്കത്തിൽ അറ്റാക്ക് ചെയ്തപ്പോൾ ധവാൻ പ്രതിരോധ സമീപനമായിരുന്നു തുടക്കത്തിൽ . യുവതാരം പുറത്തായ ശേഷം ക്രീസിലെത്തിയ ഭാനുകക്ക് ധവാന്റെ ഒരു ഷോട്ട് ദേഹത്ത് ഇടിച്ചതിനാൽ കളത്തിന് പുറത്തേക്ക് പോകേണ്ടതായി വന്നു.

പിന്നാലെ എത്തിയ ജിതേഷ് ശർമ്മ (27 ) സാക്ഷിയാക്കി ധവാൻ അതുവരെ കളിച്ച സ്ലോ ഇന്നിങ്ങ് സിനും ഭാനുകയെ പരിക്ക് ഏൽപ്പിച്ചതിനു മുള്ള പ്രത്യുപകാരം ചെയ്തു. അശ്വിനും ഹോൾഡറും ഒഴികെ എല്ലാ ബൗളറുമാരും ആ ബാറ്റിന്റെ ചൂടറിഞ്ഞു. റാസ(1) ഷാറൂഖ് ഖാൻ(11) എന്നിവരും വലിയ സംഭാവന കൊടുക്കാതെയാണ് മടങ്ങിയത് എങ്കിലും ധവാൻ മാജിക്കിൽ 190 കടന്നു. ഹോൾഡർ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 25 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് വീഴ്ത്തിയ ചഹൽ വഴങ്ങിയത് 50 റൺസാണ്.

രാജസ്ഥാൻ മറുപടി ആവേശത്തിലായിരുന്നു. സിക്സും ഫോറുമടിച്ച് അറ്റാക്കിങ്ങ് മോഡിലാണ് ജയ്സ്വാൾ തുടങ്ങിയത്. എന്നാൽ 11 റൺ എടുത്ത താരത്തെ അർഷ്ദിപ് മടക്കി . പരീക്ഷണത്തിന് മുന്നിലേക്ക് സ്ഥാനം നേടിയ അശ്വിൻ പൂജ്യത്തിന് അർഷ്ദിപിന് ഇരയായി മടങ്ങി. സഞ്ജു- ബട്ട്‌ലർ സഖ്യത്തിൽ ആയിരുന്നു പിന്നെയുള്ള പ്രതീക്ഷ. ബട്ട്‌ലർ ബുദ്ധിമുട്ടിയപ്പോൾ സഞ്ജു തകർത്തു. എന്നാൽ ബട്ട്ലർ 19 പുറത്തായ ശേഷം എത്തിയ ദേവ്ദത്ത് ടെസ്റ്റ് കളിച്ചപ്പോൾ അതുവരെ നന്നായി കളിച്ച സാംസൺ 41 ൽ വീണു. പിന്നാലെ പരാഗ് കുറച്ച് ഷോട്ട് ഒകെ കളിച്ചിട്ട് 20 റൺസിൽ പുറത്തായി. നല്ല ഒരു ടെസ്റ്റ് ഇന്നിംഗ്സ് കളിച്ച ദേവദത്തും 21(26) വീണതോടെ പ്രതീക്ഷ മൊത്തം ഹെയ്റ്റ് മയർ – ദ്രുവ് സഖ്യത്തിലായി. ഇരുവരും നന്നായി പൊരുതിയെങ്കിലും ദേവദത്ത് കളഞ്ഞ പന്തുകൾ തിരിച്ചടിയായി. ഹെയ്റ്റ്മയർ 18 പന്തിൽ 36 നേടിയപ്പോൾ ധ്രുവ് 15 പന്തിൽ 32 റൺസ് നേടി തിളങ്ങി.

പഞ്ചാബിനായി നതാൻ എല്ലിസ് 4 വിക്കറ്റ് നേടിയപ്പോൾ അർശ്ദീപ് രണ്ട് വിക്കറ്റ് നേടി.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ