Ipl

രാഹുലും കൂട്ടരും ഇന്നലെ ഗംഭീറിന്റ പഴയ മുഖം കണ്ടു , ഈ കളി ആണെങ്കിൽ ഇതിനേക്കാൾ വലുത് കേൾക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ മറ്റൊരു നവാഗതരായ ലക്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിനു തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 144 റൺസ്. ലക്നൗവിന്റെ മറുപടി 13.5 ഓവറിൽ 82 റൺസിൽ അവസാനിച്ചിരുന്നു. മത്സരശേഷം ലക്നൗ പരിശീലകൻ ഗൗതം ഗംഭീർ താരങ്ങളോട് സംസാരിക്കുന്ന വിഡിയോയാണ് വൈറൽ ആയിരിക്കുന്നത്.

തോൽക്കുന്നതിൽ തെറ്റില്ല. ഇത് തികച്ചും നല്ലതാണ്. ഒരു ടീം ജയിക്കണം ഒരു ടീം തോൽക്കണം. എന്നാൽ പൊരുതാൻ പോലും ശ്രമിക്കത്തെ തോൽക്കുന്നതിൽ തെറ്റുണ്ട് . ഇന്ന് നമ്മൾ തളർന്നവരെ പോലെയും ദുർബലരെ പോലെയും തോന്നിപ്പിച്ചു,,” എൽഎസ്ജി അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഗംഭീർ പറഞ്ഞു.

“സത്യസന്ധമായി പറഞ്ഞാൽ, ഐ‌പി‌എൽ പോലുള്ള ഒരു ടൂർണമെന്റിലോ സ്‌പോർട്‌സിലോ ദുർബ്ബലരായിരിക്കാൻ പറ്റില്ല. അവിടെയാണ് പ്രശ്‌നം. ഈ ടൂർണമെന്റിൽ എത്രയോ നല്ല ടീമുകളെ നമ്മൾ തോൽപ്പിച്ചു, പക്ഷെ ഇന്ന് നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.” ഗംഭീർ പറഞ്ഞു.

ഇന്നലത്തെ തോൽ‌വിയിൽ അസ്വസ്ഥനായ ഗംഭീറിനെയാണ് കണ്ടത്. പഴയ ചൂടൻ ഗംഭീർ ശൈലി വിഡിയോയിൽ കാണാമായിരുന്നു.

Latest Stories

IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

'വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു, പട്ടികജാതി വർഗക്കാരന്റെ തനതായ കലാരൂപം റാപ്പ് സംഗീതമാണോ? '; കെപി ശശികല

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകും

ദേശീയപാത തകർന്ന സംഭവം; നിർമ്മാണ കമ്പനിയിലേക്ക് യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, അബിൻ വർക്കി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സുചിത്രയും മക്കളുമില്ല, ഇത്തവണ ആഘോഷം ആന്റണിയുടെ കുടുംബത്തിനൊപ്പം; കേക്ക് മുറിച്ച് മോഹന്‍ലാല്‍, ചിത്രങ്ങള്‍

CSK UPDATES: തന്റെ ബുദ്ധി വിമാനമാണ് മിസ്റ്റർ ധോണി, ഇതിഹാസത്തിന്റെ തന്ത്രത്തെ കളിയാക്കി ഡെയ്ൽ സ്റ്റെയ്ൻ

ഇനി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; എ പ്രദീപ് കുമാർ ചുമതലയേറ്റു

IPL 2025: ആ മരവാഴകളെ എന്തിനാണ് നിങ്ങള്‍ ഇത്ര നേരത്തെ ഇറക്കുന്നത്‌, ഒരു ഉപകാരവുമില്ല അവന്മാരെ കൊണ്ട്‌, സിഎസ്‌കെയുടെ ബാറ്റിങ് നിരയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

CSK UPDATES: ധോണി പറഞ്ഞത് പ്രമുഖർക്കിട്ട് ഉള്ള കൊട്ട് തന്നെ, മിനി ലേലത്തിൽ ഈ താരങ്ങൾ പുറത്തേക്ക്; അവനെ ടീം ട്രേഡ് ചെയ്യണം എന്ന് ആകാശ് ചോപ്ര

വിശാലിൻ്റെ വധു, ആരാണ് സായ് ധൻഷിക?; ഓഡിയോ ലോഞ്ചിനിടെ നടത്തിയ വിവാഹ രഹസ്യം ചർച്ചയാകുമ്പോൾ