പറയാതെ വയ്യ, കോഹ്ലി ഇനി പക്ഷപാതിയായ നായകന്‍

ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്കുണ്ടായിരുന്ന ഒരേയൊരു പരാതി ധോണി ഇഷ്ടക്കാരെ ടീമില്‍ തിരുകി കേറ്റാന്‍ എന്ത് ത്യാഗവും സഹിക്കുമായിരുന്നു എന്നാണ്. ധോണിയുടെ തണല്‍ പറ്റി ടീം ഇന്ത്യയില്‍ കളിച്ച് തെളിഞ്ഞ പ്രതിഭ വറ്റിയ അര ഡസനോളം താരങ്ങളേയും പരാതി പറയുന്നവര്‍ ചൂണ്ടിക്കാട്ടാറുണ്ട്.

പ്രതിഭയുളള താരങ്ങളെ പലപ്പോഴും തഴഞ്ഞായുന്നു ധോണിയുടെ ഈ നീക്കങ്ങളെല്ലാം തന്നെ. എന്നാല്‍ സമാനമായ ആരോപണമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ നിലവിലെ നായകന്‍ വിരാട് കോഹ്ലിയും നേരിടുന്നത്. അജയ്ക്യ രഹാനയെ രണ്ടാമത്തെ ടെസ്റ്റിലും പുറത്തിരുത്താനുളള കോഹ്ലിയുടെ തീരുമാനമാണ് ഇന്ത്യന്‍ നായകനെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.

ഗാംഗുലി അടക്കമുളള മുന്‍ താരങ്ങളുടേയും ആരാധകരുടേയും എല്ലാം പരസ്യമായ എതിര്‍പ്പ് പുച്ഛിച്ച് തള്ളിയാണ് കോഹ്ലി രഹാനയെ ഒരിക്കല്‍ കൂടി ടീം ഇന്ത്യയ്ക്ക് പുറത്തിരുത്താന്‍ തീരുമാനിച്ചത്. പ്രതിഭയും സാങ്കേതിക തികവും വേണ്ടുവോളമുളള രഹാന ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രഹാനയുടെ മികച്ച പ്രകടനം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരമൊരു നിരീക്ഷണത്തില്‍ ക്രിക്കറ്റ് ലോകം എത്തിയത്.

എന്നാല്‍ വെസ്റ്റിന്‍ഡീസിലും ഇന്ത്യയിലും എല്ലാം ആവര്‍ത്തിച്ചത് പോലെ രഹാനയെ ടീമിലുള്‍പ്പെടുത്താന്‍ കോഹ്ലി തയ്യാറായില്ല. മാത്രമല്ല ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അല്ലാതിരുന്നിട്ട് കൂടി രോഹിത്ത് ശര്‍മ്മയ്ക്ക് ടെസ്റ്റ് ടീമില്‍ ഇടംനല്‍കുക കൂടി കോഹ്ലി ചെയ്തു.

2013ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു രഹാന ടീം ഇന്ത്യയ്ക്കായി രണ്ട് മത്സരം കളിച്ചത്. ആദ്യ ടെസ്റ്റില്‍ 47,15 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത രഹാനെ, ഡര്‍ബനില്‍ നടന്ന രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും അര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്ച വെച്ചിരുന്നു (51,96). രണ്ട് മത്സരങ്ങളില്‍ നിന്ന് 209 റണ്‍സ് നേടിയ രഹാനെയുടെ ദക്ഷിണാഫ്രിക്കയിലെ ബാറ്റിംഗ് ശരാശരി 69.66. നിലവില്‍ ടീമിലുള്ള മറ്റ് താരങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇക്കാര്യത്തില്‍ രഹാനെ.

ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലും മികച്ച റെക്കോര്‍ഡാണ് രഹാനെയ്ക്കുള്ളത്. ടെസ്റ്റ് കരിയറില്‍ 44.15 ബാറ്റിംഗ് ശരാശരിയുള്ള താരത്തിന് സ്വദേശത്ത് കളിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ബാറ്റിംഗ് ശരാശരിയും റെക്കോര്‍ഡും വിദേശ പിച്ചുകളില്‍ ഉണ്ടെന്നതാണ് കൗതുകം.

Latest Stories

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ