RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ക്വാളിഫയര്‍ 1ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലാണ് ഏറ്റുമുട്ടുക. ചണ്ഡീഗഡിലെ മുല്ലാന്‍പൂര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളാണ് ആര്‍സിബിയും പഞ്ചാബും. അതുകൊണ്ട് തന്നെ ആവേശം നിറഞ്ഞ ഒരു കളി തന്നെയാണ് ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ക്വാളിഫയര്‍ 1 മത്സരത്തില്‍ ഏത് ടീം വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍.

രജത് പാട്ടിധാര്‍ നയിക്കുന്ന ആര്‍സിബി പഞ്ചാബ് കിങ്‌സിനെ ക്വാളിഫയര്‍ 1 മത്സരത്തില്‍ തോല്‍പ്പിച്ച് ഫൈനലില്‍ എത്തുമെന്നാണ് അശ്വിന്റെ പ്രവചനം. ഫൈനലില്‍ എത്താന്‍ കെല്‍പ്പുളള ടീമാണ് ഇത്തവണ ആര്‍സിബിയുടേതെന്ന് അശ്വിന്‍ പറഞ്ഞു. പഞ്ചാബിന് മാര്‍ക്കോ യാന്‍സന്‍ നാഷണല്‍ ഡ്യൂട്ടിക്കായി മടങ്ങിയത് വലിയ തിരിച്ചടിയായിട്ടുണ്ട്. ബോളിങ്ങിന് പുറമെ ബാറ്റിങ്ങിലും പഞ്ചാബിനായി തിളങ്ങിയിട്ടുളള താരമാണ് യാന്‍സന്‍.

ഇത് ശ്രേയസ് അയ്യരുടെ സമയമല്ലെങ്കില്‍ ആര്‍സിബി എന്തായാലും വിജയിച്ച് ഫൈനലില്‍ എത്തുമെന്നാണ് അശ്വിന്‍ കരുതുന്നത്. എന്നാല്‍ ജോഷ് ഹേസല്‍വുഡ് പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ആര്‍സിബിയുടെ ബോളിങിന് മൂര്‍ച്ഛയുണ്ടാവില്ല. പഞ്ചാബ് ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങിനും കത്തിക്കയറാന്‍ ഇത് അവസരമൊരുക്കും, അശ്വിന്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ