അശ്വിന്‍ ടീമില്‍ നിന്ന് പുറത്തായാലും അത്ഭുതമില്ല; വിലയിരുത്തി സ്റ്റീവ് ഹാര്‍മിസണ്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആര്‍ അശ്വിന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായാലും അത്ഭുതപ്പെടാനില്ലെന്ന് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍. ദക്ഷിണാഫ്രിക്കയില്‍ പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചാവും തയ്യാറാക്കുകയെന്നും അവിടെ സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോള്‍ ഉണ്ടാകില്ലെന്നും ഹാര്‍മിസണ്‍ പറഞ്ഞു.

‘ഇന്ത്യന്‍ ടീമിനെ പ്രവചിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം വിരാട് കോഹ്‌ലിയുടെ പദ്ധതികള്‍ക്കനുസരിച്ചാവും ടീമുണ്ടാവുക. അശ്വിനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കില്ലെന്ന് ആരെങ്കിലും കരുതിയതാണോ? അതുകൊണ്ട് തന്നെ കോഹ്‌ലി എന്താണ് ചിന്തിക്കുന്നതെന്നതിനനുസരിച്ചാവും ടീമുണ്ടാവുക.’

Steve Harmison: 'I didn't want the public to know about my depression' |  England cricket team | The Guardian

‘നാട്ടില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. രഹാനെയും പൂജാരയും ദക്ഷിണാഫ്രിക്കയില്‍ കളിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. ആര്‍ അശ്വിന് കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും അത്ഭുതം തോന്നില്ല. കാരണം ജഡേജ ടീമിലെ നിര്‍ണ്ണായക താരമാണ്. അശ്വിനെക്കാളും നന്നായി ജഡേജ ബാറ്റുചെയ്യുമെന്നതും മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അശ്വിന്‍ വലിയ പ്രതിഭയാണ്. പേസ് പിച്ചിലും വിക്കറ്റ് നേടാന്‍ മിടുക്കനാണ്’ ഹാര്‍മിസണ്‍ വിലയിരുത്തി.

അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ അശ്വിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 26ന് ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമാവുക. രണ്ട് ദിവസത്തിനുള്ളില്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം, ആരോഗ്യ വകുപ്പ് ജനകീയ ക്യാമ്പെയിന്‍; ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെണി, വിഡി സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗം'; വിമർശിച്ച് സജി ചെറിയാൻ

IPL: ആർസിബിയിലേക്ക് തിരിച്ചെത്താൻ താത്പര്യം അറിയിച്ച് ഡിവില്ലിയേഴ്‌സ്, പക്ഷേ...

'തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിന് കാരണം രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ'; എം എ യൂസഫലി

നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിധി ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയില്‍

കരിയറിൽ ഏറ്റവും വെല്ലുവിളി സൃഷ്ടിച്ച നാല് ബോളർമാർ: വിരമിക്കലിന് പിന്നാലെ തിരഞ്ഞെടുപ്പുമായി പൂജാര

ആദ്യ ബഹിരാകാശ യാത്രികന്‍ 'ഹനുമാന്‍'; മുന്‍കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ക്ലാസെടുക്കലില്‍ വിമര്‍ശനവും പരിഹാസവും; സയന്‍സ് മിത്തോളജിയല്ലെന്ന് ബിജെപി നേതാവിനെ പഠിപ്പിക്കാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയ

'സിപിഎമ്മിൽ പീഡനക്കേസ് പ്രതി എംഎൽഎ ആയി തുടരുന്നു, ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരമെന്ന് വിഡി സതീശൻ

Asia Cup 2025: “ദോനോ അപ്‌നെ ഹേ”, ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഹാരിസ് റൗഫ്

നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ