നിങ്ങളെന്തൊരു ദുരന്തം ക്യാപ്റ്റനാണ്!; നീരസം പരസ്യമാക്കി അശ്വിന്‍

സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില്‍ അത് ബൗളിംഗ് സമയത്ത് നോണ്‍-സ്‌ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ്. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലില്‍ വിവാദമാകാതെ രംഗം ശാന്തമായി. എന്നാല്‍ ഇപ്പോള്‍ ആ വിക്കറ്റ് വിട്ടുകളഞ്ഞതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ താരം ആര്‍. അശ്വിന്‍.

‘ഷമി ഷനകയെ റണ്ണൗട്ടാക്കിയത് തന്നെയാണ്. ഷനക 98 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴാണ് ആ റണ്ണൗട്ട് നടക്കുന്നത്, തൊട്ടുപിന്നാലെ തന്നെ ഷമി അപ്പീലും ചെയ്തു. എന്നാല്‍ രോഹിത് ആ അപ്പീല്‍ പിന്‍വലിക്കുകയാണുണ്ടായത്. അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല.

ഇതേക്കുറിച്ച് പലരും ട്വീറ്റ് ചെയ്തു. ഒന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. കളിയുടെ സാഹചര്യം എന്തിനാണ് നോക്കുന്നത്. അത് നിയമവിധേയമായ പുറത്താക്കല്‍ തന്നെയാണ്. നോക്കൂ, ഒരു എല്‍.ബി.ഡബ്യു അപ്പീലോ, കീപ്പര്‍ ക്യാച്ച് അപ്പീലോ ക്യാപ്റ്റന്‍ അപ്പീല്‍ ചെയ്തില്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കുമോ? ബൗളറുടെ അപ്പീല്‍ പരിശോധിച്ച ശേഷം ഔട്ടാണെങ്കില്‍ ഔട്ട് വിധിക്കുകയെന്നതാണ് അമ്പയറുടെ ജോലി- അശ്വിന്‍ പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില്‍ 98 റണ്ണുമായി നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന ദസുന്‍ ഷനക ബോളിംഗ് ആക്ഷന്‍ പൂര്‍ത്തിയാകും മുമ്പ് ക്രീസില്‍ നിന്ന് പുറത്തുകടക്കുകയായിരുന്നു. ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി നോണ്‍സ്‌ട്രൈക്കറുടെ എന്‍ഡില്‍ ബെയില്‍സ് ഇളക്കി.

എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചു. മത്സരത്തില്‍ ഷനക സെഞ്ച്വറി നേടുകയും ചെയ്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക