'അയാളൊരു മനുഷ്യനാണ്,യന്ത്രമല്ല', ഇന്ത്യന്‍ സൂപ്പര്‍ താരത്തെ പിന്തുണച്ച് റോഡ്‌സ്

ബാറ്റിംഗ് ഫോം നഷ്ടപ്പെട്ട് വലയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ്. വിരാട് യന്ത്രമല്ല മനുഷ്യനാണെന്ന് റോഡ്‌സ് പറഞ്ഞു.

വിരാട് കോഹ്ലി റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് കാണാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ വിരാട് ഒരു മനുഷ്യനാണ്, അല്ലാതെ യന്ത്രമല്ല. വികാരങ്ങള്‍ തുറന്ന പ്രകടിപ്പിക്കുന്ന വ്യക്തിയാണ് അയാള്‍. ബാറ്റ് ചെയ്യുമ്പോള്‍ എതിരാളികളെ വിരാട് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് അറിയാം. പ്രതിയോഗികളുടെ നേര്‍ക്കുനേര്‍ നിന്ന് പെരുമാറുന്നതാണ് വിരാടിന്റെ രീതി. കോഹ്ലിയുടെ കാര്യത്തില്‍ അല്‍പ്പം ക്ഷമ കാട്ടണം. അയാള്‍ എന്താണോ ചെയ്തിരുന്നത് അത് ചെയ്യാന്‍ അനുവദിക്കണം- പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കി അഭിമുഖത്തില്‍ റോഡ്‌സ് പറഞ്ഞു.

ട്വന്റി20 ലോക കപ്പില്‍ ജസ്പ്രീത് ബുംറയുടെയും രോഹിത് ശര്‍മ്മയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. എതിര്‍ ബാറ്റര്‍മാര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ബുംറയ്ക്ക് സാധിക്കും. കൡയുടെ തലവര മാറ്റാന്‍ കഴിയുന്ന പേസറാണ് ബുംറ. ബാറ്റിംഗില്‍ രോഹിതിനാണ് പ്രധാന റോള്‍. പവര്‍പ്ലേയില്‍ വളരെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ളയാളാണ് രോഹിത്. ഫിനിഷറുടെ ദൗത്യം നിര്‍വ്വഹിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പ്രധാന കണ്ണിയാകുമെന്നും റോഡ്‌സ് പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്