കൊല്‍ക്കത്തയെ കയറൂരി വിടാതെ പഞ്ചാബ്; ജയത്തിലെത്താന്‍ വേണ്ടത് 166

ഐപിഎല്ലിലെ അതിനിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 165/7 എന്ന സ്‌കോറിലെത്തി. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു.

അന്ത്യ ഓവറുകളിലെ മികച്ച ബോളിംഗാണ് നൈറ്റ് റൈഡേഴ്‌സിനെ വലിയ സ്‌കോറിലെത്താതെ തടയാന്‍ പഞ്ചാബിനെ സഹായിച്ചത്. അവസാന അഞ്ച് ഓവറില്‍ 44 റണ്‍സിന് നൈറ്റ് റൈഡേഴ്‌സിന്റെ നാല് വിക്കറ്റുകളാണ് നിലംപൊത്തിയത്.

മികച്ച ഫോം തുടര്‍ന്ന് ഓപ്പണര്‍ വെങ്കടേഷ് അയ്യറും (67, ഒമ്പത് ബൗണ്ടറി, ഒരു സിക്‌സ്) രാഹുല്‍ ത്രിപാഠിയും (34) കൊല്‍ക്കത്തയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയത് നിതീഷ് റാണയും (18 പന്തില്‍ 31) കൊല്‍ക്കത്ത സ്‌കോറിന് കുതിപ്പേകിയവരില്‍പ്പെടുന്നു. എന്നാല്‍ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയ റാണയെ അര്‍ഷദീപ് സിംഗ് പുറത്താക്കിയതോടെ കൊല്‍ക്കത്തയുടെ ദിശ നഷ്ടപ്പെട്ടു. റണ്‍സ് വിട്ടുകൊടുക്കാന്‍ മടി കാട്ടിയ മുഹമ്മദ് ഷമിയും കൊല്‍ക്കത്തയെ കൂച്ചുവിലങ്ങിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദിനേശ് കാര്‍ത്തിക്ക് (11) അവസാന പന്തുവരെ നിന്നെങ്കിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാര്‍ത്തിക്കിനെ ബൗള്‍ഡാക്കി അര്‍ഷദീപ് വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി. രവി ബിഷ്‌ണോയിക്ക് രണ്ട് വിക്കറ്റും ഷമിക്ക് ഒരു വിക്കറ്റും വീതം ലഭിച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി