Ipl

പഞ്ചാബ് അവനെ വിശ്വസിക്കണം, ധവാൻ മാത്രം കളിച്ചാൽ പോരല്ലോ

ഒരു തോൽവി തങ്ങളുടെ പ്ലേ ഓഫ് സാധ്യതകളെ തന്നെ ബാധിക്കും എന്നതിനാൽ തന്നെ പഞ്ചാബിന് ഇന്ന് നടക്കുന്ന ഐ.പി.എൽ മത്സരത്തിൽ ജയം നിർണായകമാണ്. എതിരാളികൾ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞ ഗുജറാത്താണ്. അതിനാൽ തന്നെ കാര്യങ്ങൾ ഒട്ടും എളുപ്പമല്ല എന്ന് ചുരുക്കം. ഇപ്പോഴിതാ മുൻ പർപ്പിൾ ക്യാപ്പ് ജേതാവായ ഇമ്രാൻ താഹിർ പഞാബിന് ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ്. പവർ പ്ലേയിൽ എന്നും തകർത്ത് കളിക്കുന്ന ജോണി ബെയർസ്റ്റോയെ ഓപ്പണർ ആയി ഇറക്കാമെന്നാണ് താഹിർ പറയുന്നത്.

ശിഖർ ധവാൻ നയിക്കുന്ന ബാറ്റിംഗ് നിര ഇതുവരെ സ്ഥിരതായ പ്രകടനം നടത്തിയിട്ടില്ല. ഇംഗ്ലണ്ടിന് മത്സരം ഉണ്ടായിരുന്നത് കൊണ്ട് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമായ ബെയർസ്റ്റോ, മൂന്നാം നമ്പറിൽ ഇറങ്ങിയിട്ടും വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.. ആറ് മത്സരങ്ങളിൽ നിന്ന് 13.17 ശരാശരിയിൽ 79 റൺസ് മാത്രമാണ് ഇംഗ്ലണ്ട് താരം നേടിയത്.

” മായങ്ക് അഗർവാൾ സ്ഥിരതയുള്ള കളിക്കാരനാണ്, എന്നാൽ ഈ വർഷം മികവ് തെളിയിച്ച പല കളിക്കാരും റൺസിനായി പാടുപെടുന്നത് നമ്മൾ കണ്ടു. എന്നിരുന്നാലും, മായങ്ക് തന്റെ ഫോം വീണ്ടെടുക്കാൻ ക്രീസിൽ കൂടുതൽ സമയം എടുക്കുകയും പോസിറ്റീവായി കളിക്കുകയും വേണം. മായങ്ക് ആ പ്രകടനത്തിന്റെ തൊട്ടടുത്താണ്, ആ ട്രാക്കിൽ എത്തിയാൽ അവൻ രക്ഷപെടും.”

“പവർപ്ലേയിൽ തന്റെ ഫോം മുമ്പ് തെളിയിച്ചിട്ടുള്ള ബെയർസ്റ്റോ ഓപ്പണിംഗിന് ഇറങ്ങണം. തുടക്കത്തിലേ ഇറങ്ങി റൺസ് കണ്ടെത്തുന്ന രീതിയാണ് അവന്റെ. പവർപ്ലേയിൽ മസാൻസി സൂപ്പർ ലീഗിൽ ചില നല്ല നോക്കുകൾ കളിച്ച അദ്ദേഹം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാൻ അർഹനാണ്.”

” ശിഖർ ധവാനെ പുറത്താക്കിയാൽ, മറ്റൊരു ബാറ്ററും സ്ഥിരത കാണിക്കില്ല. അതിനാൽ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മറ്റൊരു ബാറ്ററെയും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചാബ് കിങ്‌സ്. ഇത് ആശങ്കയാണ്. മറ്റ് ബാറ്റർമാർ മുന്നേറുകയും പോസിറ്റീവായി കളിക്കുകയും വേണം. ഇല്ലെങ്കിൽ, ശിഖർ ധവാൻ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഇപ്പോഴും ടീമിനെ തങ്ങുകയും ചെയ്യുക എന്ന അവസ്ഥ വരും.”

മറുവശത്ത് ഗുജറാത്താകട്ടെ ടീം ഗെയിമിലാണ് വിശ്വസിക്കുന്നത്. അതാണ് അവരുടെ ബലം.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി