ഇന്ത്യ-പാക് സംഘര്‍ഷം; പിഎസ്എല്‍ മത്സരങ്ങളുടെ വേദി മറ്റൊരു രാജ്യത്തേക്ക് മാറ്റി പാകിസ്ഥാന്‍, ബാക്കി മത്സരങ്ങള്‍ ഇവിടെ നടത്തി പൂര്‍ത്തീകരിക്കാന്‍ ശ്രമം

നിലവിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പിഎസ്എല്‍ മത്സരങ്ങളുടെ വേദി മാറ്റി പാകിസ്ഥാന്‍. പ്ലേഓഫും ഫൈനലും ഉള്‍പ്പെടെ ടൂര്‍ണമെന്റില്‍ ബാക്കിയുളള മത്സരങ്ങള്‍ യുഎഇയില്‍ വച്ച് നടത്താനാണ് തീരുമാനം. പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷങ്ങളില്‍ വിദേശ താരങ്ങളില്‍ പരിഭ്രാന്തി പടര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പിഎസ്എലില്‍ കറാച്ചി കിങ്‌സും പെഷവാര്‍ സാല്‍മിയും തമ്മിലുളള മത്സരം മാറ്റിവച്ചിരുന്നു.

എട്ട് മത്സരങ്ങളാണ് പിഎസ്എലില്‍ ഇനി നടക്കാനുളളത്. ഈ മത്സരങ്ങള്‍ റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍ തുടങ്ങിയിടങ്ങളില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം പിഎസ്എലില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് കളിക്കാരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങാനുളള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ക്രിസ് ജോര്‍ദന്‍, സാം ബില്ലിങ്‌സ്, ടോം കറന്‍, ജെയിംസ് വിന്‍സ്, ഡേവിഡ് വില്ലി, ടോം കോഹ്ലര്‍, ലൂക്ക് വൂഡ് എന്നീ ഏഴ് ഇംഗ്ലീഷ് താരങ്ങളാണ് പിഎസ്എലില്‍ കളിക്കുന്നത്.

ഇവരില്‍ ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദന്‍ എന്നീ താരങ്ങളാണ് നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടീമിനായി പിഎസ്എലില്‍ കളിക്കുന്ന താരങ്ങളാണ് ഇവര്‍. മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പ്ലേഓഫില്‍ നിന്ന് പുറത്തായതോടെ ഒരു മത്സരം മാത്രമാണ് ഇവരുടെ ടീമിന് ശേഷിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് ഇവര്‍ ഉടന്‍ മടങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ