ഗ്രൗണ്ടില്‍ വെച്ച് സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്, വിവാദം; വീഡിയോ

പാകിസ്താന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ വെച്ച് സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ക്യാച്ച് കൈവിട്ടതിന്റെ ദേഷ്യമാണ് റൗഫ് സഹതാരത്തിന്റെ മുഖത്തടിച്ച് തീര്‍ത്തത്. കമ്രാന്‍ ഗുലാമാണ് റൗഫിന്റെ പ്രഹരം ഏറ്റുവാങ്ങിയത്.

പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സംഭവം. റൗഫെറിഞ്ഞ രണ്ടാം പന്തില്‍ പെഷവാറിന്റെ അഫ്ഗാനിസ്താന്‍ താരം ഹസ്റത്തുള്ള സസായിയുടെ ക്യാച്ച് ഗുലാം പാഴാക്കി. പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി.

ഈ വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. റൗഫിന്റെ പ്രതികരണത്തെ പുഞ്ചിരിയോടെയാണ് ഗുലാം നേരിട്ടത്. അടി വകവയ്ക്കാതെ താരം സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. എന്നാല്‍ റൗഫ് അപ്പോഴും ദേഷ്യത്തിലായിരുന്നു.

റൗഫിന്റെ പെരുമാറ്റം ക്രിക്കറ്റ് ലോകത്ത് വിവാദമായിരിക്കുകയാണ്. റൗഫ് ഗുലാമിനോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ആരാധകരുതെ ആവശ്യം.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്