IPL 2025: കണ്ടോടാ പന്തേ ഇങ്ങനെ വേണം സിക്‌സടിക്കാന്‍, ശശാങ്കിന്റെ അടി കണ്ട് വണ്ടറടിച്ച് പ്രീതി സിന്റ, പൊളിച്ചല്ലോയെന്ന് ആരാധകര്‍, വീഡിയോ

ഐപിഎലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ജയിച്ച് പോയിന്റ് ടേബിളില്‍ വീണ്ടും രണ്ടാമത് എത്തിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ലഖ്‌നൗവിന് 199 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ. 91 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിങാണ് പഞ്ചാബിനായി അര്‍ധസെഞ്ച്വറി നേടി മുന്നില്‍ നിന്ന്് നയിച്ചത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (45), ജോഷ് ഇംഗ്ലിസ്(30), ശശാങ്ക് സിങ്(33) തുടങ്ങിയവരും പഞ്ചാബിനായി തിളങ്ങി. എല്‍എസ്ജിക്കെതിരെ ശശാങ്ക് സിങ് നേടിയ ഒരു സിക്‌സിന് പ്രീതി സിന്റയുടെതായി വന്ന റിയാക്ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

15 ബോളില്‍ നാല് ഫോറും ഒരു സ്ിക്‌സും ഉള്‍പ്പെടെയാണ് ശശാങ്ക് 33 റണ്‍സ് എടുത്ത് ടീം സ്‌കോറിലേക്ക് കാര്യമായി സംഭാവന നല്‍കിയത്. പ്രഭ്‌സിമ്രാന്‍ സിങിനും മാര്‍ക്കസ് സ്റ്റോയിനസിനുമൊപ്പം നിര്‍ണായക സമയത്ത് മികച്ച കൂട്ടുകെട്ടും ഉണ്ടാക്കി ടീമിനെ താരം മുന്നോട്ടുനയിച്ചു. അതേസമയം മായങ്ക് യാദവിന്റെ പന്തില്‍ ശശാങ്ക് സിങ് നേടിയൊരു സ്ിക്‌സ് ആരാധകരുടെ ഒന്നടങ്കം കയ്യടി നേടിയിരുന്നു.

17ാം ഓവറിലെ നാലാം ബോളിലായിരുന്നു ഈ സിക്‌സ്. മായങ്ക് എറിഞ്ഞ ബാക്ക് ഓഫ് എ ലെഗ്ത് ഡെലിവറി അനായാസം സിക്‌സായി മാറ്റുകയായിരുന്നു ശശാങ്ക്. അടിച്ച പന്താവട്ടെ റൂഫില്‍ തട്ടി സ്റ്റേഡിയത്തിന് പുറത്തേക്ക് പോവുകയും ചെയ്തിരുന്നു. ഈ സമയത്തായിരുന്നു സിക്‌സ് പൊളിച്ചല്ലോ എന്ന തരത്തിലുളള പഞ്ചാബ് ഉടമ പ്രീതി സിന്റയുടെ റിയാക്ഷന്‍ വന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ