അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി..; പഞ്ചാബ് താരങ്ങള്‍ക്ക് ആലു പറാത്ത ഉണ്ടാക്കി നടുവൊടിഞ്ഞ് പ്രീതി സിന്റ; സംഭവം ഇങ്ങനെ

ഇന്ത്യയിലെ രണ്ട് ഗ്ലാമറസ് വ്യവസായങ്ങളെ അതായത് ക്രിക്കറ്റിനെയും ബോളിവുഡിനെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെ ഏറ്റവും രസകരമായ ക്രിക്കറ്റ് ലീഗാണ്. ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ചിലത് ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളുടെ ഉടമസ്ഥതയിലുള്ളതാണ്. ടൂര്‍ണമെന്റ് സമയത്ത് ടീമുകളോടൊപ്പം സമയം ആസ്വദിക്കാന്‍ ഇവര്‍ സമയം കണ്ടെത്താറുമുണ്ട്.

ഐപിഎല്‍ ഉടമകള്‍ക്കിടയില്‍ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാളാണ് പഞ്ചാബ് കിംഗ്സിന്റെ ഉടമ പ്രീതി സിന്റ. അടുത്തിടെ, 2009 ലെ ഐപിഎല്‍ എഡിഷനില്‍ നിന്ന് തന്റെ വാഗ്ദാന പ്രകാരം ടീമിനായി 120 ആലു പറാത്തകള്‍ ഉണ്ടാക്കേണ്ടി വന്ന ഒരു സംഭവം നടി വെളിപ്പെടുത്തി.

‘അന്ന് ആദ്യമായി എനിക്ക് മനസ്സിലായി, ആണ്‍കുട്ടികള്‍ എത്രമാത്രം കഴിക്കുന്നുവെന്ന്. ഞങ്ങള്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു, അവര്‍ നല്ല പറാത്ത വിളമ്പിയില്ല. അപ്പോള്‍ ഞാന്‍ അവരോട് പറഞ്ഞു, ‘എല്ലാ പറാത്തയും ഉണ്ടാക്കാന്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കാം’. അപ്പോള്‍ തങ്ങള്‍ക്കുവേണ്ടി പറാത്ത ഉണ്ടാക്കാമോ എന്ന് അവര്‍ എന്നോട് ചോദിച്ചു.

അവര്‍ അടുത്ത മത്സരം ജയിച്ചാല്‍ ആലു പറാത്ത ഉണ്ടാക്കി തരാമെന്ന് ഞാന്‍ സമ്മചതിച്ചു. അവര്‍ അതില്‍ വിജയിച്ചു. പിന്നെ പറഞ്ഞ വാക്ക് നിറവേറ്റാന്‍ ഞാന്‍ 120 ആലു പറാത്തയാണ് ഉണ്ടാക്കേണ്ടിവന്നത്. അതിനുശേഷം ഞാന്‍ ആലു പറാത്ത ഉണ്ടാക്കുന്നത് നിര്‍ത്തി’ സിന്റ തമാശയായി പറഞ്ഞു.

ഏറ്റവും ജനപ്രിയമായ ഐപിഎല്‍ ഫ്രാഞ്ചൈസികളിലൊന്നാണെങ്കിലും, പഞ്ചാബ് കിംഗ്സിന് ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഫൈനലില്‍ തോറ്റ് റണ്ണറപ്പായി ഫിനിഷ് ചെയ്തതാണ് അവരുടെ എക്കാലത്തെയും മികച്ച പ്രകടനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ