ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഒരു റണിന് പരാജയപ്പെടുത്തി പ്ലെ ഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ബോള് വരെ വാശിയേറിയ മത്സരത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. എന്നാൽ മത്സരം തോറ്റതിന് ശേഷം യുവ താരം വൈഭവിനെതിരെ വിമർശനവുമായി ആരാധകർ ഒഴുകുകയാണ്.
ഇന്ന് നടന്ന മത്സരത്തിൽ വൈഭവ് സുര്യവൻഷി 2 ബോളിൽ 4 റൺസ് നേടിയാണ് മടങ്ങിയത്. അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ ഭേദപ്പെട്ട പ്രകടനവും പിന്നീട് വന്ന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടുകയും ചെയ്ത താരം അടുപ്പിച്ച് രണ്ടാം തവണയാണ് ഫ്ലോപ്പാകുന്നത്. മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്കായും ഇന്ന് നടന്ന മത്സരത്തിൽ 4 റൺസുമായും ഭാവി താരം നിരാശ സമ്മാനിച്ചു. ഇതോടെ വൻ ആരാധകരോഷമാണ് താരത്തിന് നേരെ ഉയരുന്നത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 206 റൺസ് നേടി. കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ (57) അംകൃഷ് റഗ്ഗുവൻഷി (44) അജിൻക്യ രഹാനെ (30) റഹ്മാനുള്ള ഗുർബാസ് (35) മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിൽ രാജസ്ഥാന് വേണ്ടി റിയാൻ പരാഗ് 95 റൺസ് നേടി, കൂടാതെ യശസ്‌വി ജയ്‌സ്വാൾ 34 റൺസും, ഷിംറോൺ ഹെട്മായർ 29 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. ബോളിങ്ങിൽ ജോഫ്രാ ആർച്ചർ, യുദ്ധവീർ സിങ്, മഹീഷ് തീക്ഷണ, റിയാൻ പരാഗ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി.