'ഹണിമൂണിനിടെ പുറംവേദനയുടെ കാര്യം മറക്കരുത്, നമുക്ക് ലോക കപ്പ് കളിക്കേണ്ടതാണ്'; ദീപക് ചാഹറിനെ ട്രോളി സഹോദരി

കഴിഞ്ഞ ദിവസം വിവാഹിതനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദീപക് ചാഹറിനെ ട്രോളി സഹോദരി മാലതി ചാഹര്‍ പങ്കുവെച്ച കുറിച്ച് വൈറല്‍. അഭിനന്ദനത്തിനൊപ്പം ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പ് മുന്‍നിര്‍ത്തി മാലതി കുറിച്ചൊരു ഓര്‍മപ്പെടുത്തലാണ് പോസ്റ്റിനെ വൈറലാക്കിയിരിക്കുന്നത്.

‘രണ്ടു പേര്‍ക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറം വേദനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോക കപ്പ് കളിക്കേണ്ടതാണ്’ എന്നാണ് ദീപക് ചാഹറിനെ ടാഗ് ചെയ്ത് മാലതി ചാഹര്‍ കുറിച്ചത്. മൂവരും നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് മാലതി ഈ കുറിപ്പ് പങ്കുവെച്ചത്.

പുറത്തിനേറ്റ പരിക്ക് കാരണം നിലവില്‍ കളിക്കളത്തിന് പുറത്താണ് താരം. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്‍ സീസണും താരത്തിന് നഷ്ടമായിരുന്നു.

ഈ മാസം ഒന്നാം തിയതിയാണ് ദീപക് ചാഹര്‍ പ്രതിശ്രുത വധുവായ ജയ ഭരദ്വാജിനെ വിവാഹം ചെയ്തത്. വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുല്‍ ചാഹര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

2021 ഐപിഎല്‍ സീസണില്‍, ചെന്നൈ- പഞ്ചാബ് മത്സരത്തിനിടെ ഗാലറിയില്‍ വെച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹര്‍ വിവാഹാഭ്യര്‍ഥന നടത്തിയത്. ഗാലറിയില്‍ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ