WTC FINAL: അഹമ്മദാബാദ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കറുത്ത് ബാൻഡ് ധരിച്ച് താരങ്ങൾ

അഹമ്മദാബാ​ദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അനുശോചനം രേഖപ്പെടുത്തി ടീമുകൾ. കറുത്ത ബാൻഡ് ധരിച്ചാണ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും ​ഗ്രൗണ്ടിൽ ഇറങ്ങിയത്. വിമാനാപകടത്തിൽ മരിച്ചവർക്ക് വേണ്ടി ഇരുടീമിലെയും താരങ്ങൾ മത്സരത്തിന് മുൻപായി ഒരു മിനിറ്റ് മൗനമാചരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39ഓടെയായിരുന്നു അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ടത്.

പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം എയർപോർ‌ട്ടിന് സമീപത്തുളള ജനവാസകേന്ദ്രത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ദാരുണ സംഭവത്തിൽ 241 പേർക്കാണ് ജീവൻ നഷ്ടമായത്. 12 ജീവനക്കാർ ഉൾപ്പെടെ 242 പേരുണ്ടായിരുന്ന വിമാനത്തിൽ അപകടത്തിന് ശേഷം ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അഹമ്മദാബാദ് അപകടവിവരം അറിഞ്ഞ് പരിശീലന മത്സരത്തിനിടെ ഇം​ഗ്ലണ്ടിലുളള ഇന്ത്യൻ ടീമും മൗനമാചരിച്ചിരുന്നു. ശുഭ്മാൻ ​ഗിൽ ക്യാപ്റ്റനായ ഇന്ത്യൻ ടീമും സപ്പോർട്ടിങ് സ്റ്റാഫുമാണ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയത്. കറുത്ത ആംബാൻഡ് ധരിച്ചാണ് ഇന്ത്യൻ ടീമും മത്സരത്തിന് ഇറങ്ങിയത്. ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപായി ഇന്ത്യൻ ടീമും ഇന്ത്യ എ ടീമും തമ്മിലുളള ചതുർദിന മത്സരത്തിനായാണ് താരങ്ങൾ എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ