രോഹിത്താണോ ധോണിയാണോ മികച്ച നായകൻ, ഉത്തരവുമായി പിയുഷ് ചൗള; അപ്പോൾ അതാണ് വ്യത്യാസം

രോഹിത് ശർമ്മയുടെയും എംഎസ് ധോണിയുടെയും നേതൃത്വത്തിലെ വ്യത്യാസത്തെക്കുറിച്ച് മുംബൈ ഇന്ത്യൻസ് താരം പിയൂഷ് ചൗള സംസാരിച്ചു. രണ്ട് പേരും ഒരുപോലെ ആണെന്നും ഒരാളെക്കാൾ മികച്ചതായി മറ്റൊരാളെ തനിക്ക് തോന്നിയില്ല എന്നും മുംബൈ ഇന്ത്യൻസ് താരം അഭിപ്രായമായി പറഞ്ഞു.

രോഹിത് ശർമ്മയും എംഎസ് ധോണിയും ക്രിക്കറ്റ് കളിയിലെ ഏറ്റവും മികച്ച താരങ്ങളാണ്. ഇരുവരുടയും ബാറ്റിംഗ് ക്ലാസിനെക്കുറിച്ച് അധികം ചോദ്യങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇരുവരുടെയും നേതൃത്വപരമായ കഴിവുകളെ അടിസ്ഥാനമാക്കി പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. ആരാണ് മികച്ചത് എന്ന ചോദ്യം ഈ കാലയളവിൽ കൂടുതലായി ഉയർന്നിട്ടുണ്ട്.

രോഹിത് ശർമ്മയും എംഎസ് ധോണിയും ഇന്ത്യൻ ടീമിന് വേണ്ടി മികച്ച ഈ കാലയളവിൽ ഒരുപാട് വിജയങ്ങൾ നേടികൊടുത്തിട്ടുണ്ട്. ഇന്ത്യയെ 3 ഐസിസി ട്രോഫികളിലേക്ക് നയിച്ചപ്പോൾ, മറുവശത്ത്, രോഹിത് അടുത്തിടെ ടീമിനെ 2024 ടി20 ലോകകപ്പിലേക്ക് നയിച്ചു. ഐപിഎല്ലിലും രോഹിത് ശർമ്മയും എംഎസ് ധോണിയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിൻ്റെയും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും ക്യാപ്റ്റൻ എന്ന നിലയിൽ യഥാക്രമം അഞ്ച് കിരീടങ്ങളുള്ളതിനാൽ രണ്ട് ക്യാപ്റ്റന്മാരും അവിടെയും കടുത്ത മത്സരം നൽകുന്നു.

രോഹിത് ശർമ്മയെയും എംഎസ് ധോണിയെയും ശാന്തമായ കഥാപാത്രങ്ങളാണെന്ന് പീയൂഷ് ചൗള പറഞ്ഞു, അവർ പരിഭ്രാന്തരാകില്ല എന്നും അദ്ദേഹം ഓർമിപ്പിച്ചു. “രണ്ടുപേരെയും നോക്കുകയാണെങ്കിൽ, അവർ വളരെ ശാന്ത സ്വഭാവക്കാരാണ്, അവർ പെട്ടെന്ന് പരിഭ്രാന്തരാകില്ല, അവർ കളിയുടെ സാഹചര്യവും കളി എങ്ങനെ ചലിപ്പിക്കുന്നുവെന്നും ശ്രദ്ധിക്കണം. ഒരു ക്യാപ്റ്റൻ്റെയും നേതാവിൻ്റെയും ജോലി എന്താണ്, ഗെയിം നന്നായി മനസിലാക്കുക.”

“ചിലപ്പോൾ കാര്യങ്ങൾ നന്നായി നടക്കുന്നു, ഓവറുകൾ വേഗത്തിൽ പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കുന്നു. ഇരുവരും ഗെയിം കളിക്കുന്ന രീതി, അതിനാലാണ് ഈ രണ്ട് ഫ്രാഞ്ചൈസികളും ഏറ്റവും വിജയിച്ചതെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അവ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല, സത്യം പറഞ്ഞാൽ.”

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി