RCB VS PBKS: ഫൈനലിന് മുന്‍പ് ആര്‍സിബിക്ക് വന്‍ തിരിച്ചടി, അവരുടെ സ്റ്റാര്‍ ബാറ്റര്‍ കളിക്കില്ല, അവനില്ലാതെ കിരീടം ലഭിക്കുമോ, ആരാധകര്‍ സങ്കടത്തില്‍

ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്ന് ഫൈനല്‍ നടക്കുക. ഇരുടീമുകളും തങ്ങളുടെ ആദ്യത്തെ ഐപിഎല്‍ കിരീടത്തിനായാണ് ഇറങ്ങുന്നത്. ടോപ് 2 ടീമുകളായിട്ടാണ് പഞ്ചാബും ആര്‍സിബിയും ഇത്തവണ ലീഗ് സ്റ്റേജില്‍ ഫിനിഷ് ചെയ്തത്. തുടര്‍ന്ന് ക്വാളിഫയര്‍ 1ല്‍ പഞ്ചാബിനെ തോല്‍പ്പിച്ച് ആര്‍സിബി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ക്വാളിഫയര്‍ 2ല്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബും കലാശപോരാട്ടത്തിന് യോഗ്യത നേടി.

ഫൈനലിന് ഒരുങ്ങുന്ന ആര്‍സിബി ടീമിന് സ്റ്റാര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിന്റെ പിന്മാറ്റം തിരിച്ചടിയായിരിക്കുകയാണ്. ആദ്യത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് സാള്‍ട്ട് ഫൈനലിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍സിബിയുടെ ട്രെയിനിങ് സെഷനില്‍ ഇംഗ്ലീഷ് ബാറ്റര്‍ പങ്കെടുത്തിരുന്നില്ല. ഫൈനലില്‍ സാള്‍ട്ട് ടീമില്‍ ഉണ്ടാവുമോ എന്ന കാര്യത്തില്‍ മത്സരത്തിന് മുന്‍പുളള വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ രജത് പാട്ടിധാറോ കോച്ച് ആന്‍ഡി ഫ്‌ളവറോ പ്രതികരിച്ചിരുന്നില്ല.

ഈ സീസണില്‍ ആര്‍സിബിയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഫില്‍ സാള്‍ട്ട് വഹിച്ചിരുന്നത്. 12 മത്സരങ്ങളില്‍ നിന്നായി 387 റണ്‍സാണ് സാള്‍ട്ട് നേടിയത്. 35.18 ശരാശരിയിലും 175.90 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. നാല് അര്‍ധസെഞ്ച്വറികള്‍ ആര്‍സിബിക്കായി ഇംഗ്ലീഷ് ബാറ്റര്‍ നേടി. വിരാട് കോഹ്‌ലിക്കൊപ്പം നിരവധി മത്സരങ്ങളില്‍ ഓപ്പണിങ്ങില്‍ സാള്‍ട്ട് മികച്ച കൂട്ടുകെട്ടുണ്ടാക്കി.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ