അമീർഖാന് എതിരെ ആഞ്ഞടിച്ച് പനേസർ, ക്രിക്കറ്റ് താരങ്ങൾക്കെന്താ സിനിമയിൽ കാര്യം; വിവാദം

കാത്തിരിപ്പുകള്‍ക്കൊടുവിൽ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി
മുന്നേറുന്ന ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീക്ഷണിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ഇംഗ്ലണ്ട് മുൻ തരാം മോണ്ടി പനേസർ.

ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. “ഫോറസ്റ്റ് ഗംമ്പ് യുഎസ് സൈന്യത്തിനു അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. ചിത്രത്തിന്റെ പ്രമേയം സൈന്യത്തെയും സിഖ് ജനതയെയും കളിയാക്കുന്നതാണെന്ന് പനേസർ പറയുന്നു.

ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ”.- മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു ടോം ഹാങ്ക്സിന്‍റെ പ്രശസ്തമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ഇത്. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ വംശജനായ താരം ഇംഗ്ലണ്ടിലേക്ക് കുടിയേറിയതാണ്. താരത്തിന്റെ പ്രതികരണത്തെ അനുകൂലിച്ചും എതിർത്തും ധാരാളം ആളുകൾ എത്തുന്നുണ്ട്.

2006 മാർച്ചിനും 2013 ഡിസംബറിനും ഇടയിൽ പനേസർ ഇംഗ്ലണ്ടിനായി കളിച്ചു. 50 ടെസ്റ്റ് മത്സരങ്ങളിലും 26 ഏകദിനങ്ങളിലും ഒരു ടി20യിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് 193 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി