മറ്റെല്ലാ ടീമുകളും 'ഇന്ത്യ 2021', പാകിസ്ഥാന്‍ മാത്രം 'യു.എ.ഇ 2021'; വിമര്‍ശനം

ഐസിസി ടി20 ലോക കപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍. ലോക കപ്പിനുള്ള പാകിസ്ഥാന്റെ പുതിയ ജഴ്സിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. മറ്റെല്ലാ ടീമുകളും ജഴ്‌സിയില്‍ ‘ഇന്ത്യ 2021’ എന്ന് രേഖപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ മാത്രം ‘യുഎഇ 2021’ എന്നാണ് പതിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോക കപ്പ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. ഇന്ത്യയിലല്ല നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയത്വം ഇന്ത്യയ്ക്കാണ്. ഐസിസി നിയമപ്രകാരം ടൂര്‍ണമെന്റിലുള്ള ജേഴ്സിയുടെ വലതുഭാഗത്തിനു മുകളില്‍ ഐസിസി ലോഗോയും ഒപ്പം ആതിഥേയത്വം വഹിക്കുന്ന ടീമിന്റെ പേരും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ ലോക കപ്പിനുള്ള പാകിസ്ഥാന്റെ ജഴ്സിയില്‍ പതിപ്പിച്ചിരിക്കുന്നത് ‘യുഎഇ 2021’ എന്നാണ്.

May be an image of 3 people and text

ഇന്ത്യയില്‍ നിന്ന് വരുന്ന ഫണ്ടിനെ ആശ്രയിച്ചാണ് പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ നിലനില്‍പ്പെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ആ ഒരു സാഹചര്യത്തില്‍ പാകിസ്ഥാന്റെ ഇത്തരത്തിലുള്ള ഒരു പ്രകോപനം ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്.

‘പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഫണ്ടിന്റെ 50 ശതമാനവും ഇന്റനാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നതാണ്. ഐസിസിയുടെ ഫണ്ടില്‍ 90 ശതമാനവും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അവര്‍ ഐസിസിക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയാല്‍ പിസിബി തകര്‍ന്നു പോകും. തങ്ങള്‍ ഐസിസിക്ക് ഒന്നും നല്‍കുന്നില്ല.’ എന്നാണ് ഇന്‍റര്‍ പ്രൊവിഷണല്‍ കൗണ്‍സിലിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ റമീസ് രാജ പറഞ്ഞത്.

Ramiz Raja set to become PCB chairman | Dhaka Tribune

ടി20 ലോക കപ്പ് അടുത്തിരിക്കെ ഇന്ത്യ- പാകിസ്ഥാന്‍ പോരിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 24 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോര്. ദുബായ് ആണ് വേദി.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

India vs Pakistan World Cup 2019: Top moments from Manchester clash | Sports News,The Indian Express

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു