പാകിസ്ഥാനില്‍ ട്വന്റി20 ലീഗില്‍ കിരീടം ചൂടി ; പാകിസ്ഥാന്‍ താരം കടത്തി വെട്ടിയത് രോഹിത്തിനെയൂം സ്മിത്തിനെയും

പാകിസ്താന്‍ ട്വന്റി20 ക്രിക്കറ്റ് ലീഗായ പിഎസ്്എല്ലില്‍ കിരീടം ചൂടി പാകിസ്താന്‍ താരം ഷഹീന്‍ അഫ്രീദി ഇട്ടത് ലോകറെക്കോഡ്. പിന്നിലാക്കിയത് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെയും ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മയേയും. ട്വന്റി20 ലീഗ് കിരീടം ചൂടിയ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോഡാണ് പാക് താരം മറികടന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗിലെ ഫൈനലില്‍ മുല്‍ട്ടാണ്‍ സുല്‍ത്താനെ കീഴടക്കി ലാഹോര്‍ ക്വാലാന്റേഴ്‌സ് കിരീടം ചൂടിയത് 21 കാരനായ ഷഹീന്‍ ഷാ അഫ്രീദിയുടെ നേതൃത്വത്തിലാണ്.

ലീഗ് കിരീടം ചൂടിയ കാര്യത്തില്‍ ഷഹീന്‍ പിന്നിലാക്കിയത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്്മിത്തിനെയാണ്. 2012 ല്‍ ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ കിരീടം ചൂടിക്കുമ്പോള്‍ സ്മിത്തിന് 22 വയസ്സായിരുന്നു. ഒരു ലെവലിലും നായകസ്ഥാനം വഹിക്കാത്ത അഫ്രീദിയെ ലാഹോര്‍ ഫ്രാഞ്ചൈസി നായകനാക്കിയത് പിഎസ്എല്‍ തുടങ്ങുംമുമ്പ് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ അത്ഭുതമായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി തന്നെ എന്തുകൊണ്ടാണ് ഫ്രാഞ്ചൈസി മാനേജ്‌മെന്റ്് വിശ്വസിച്ചതെന്ന് അഫ്രീദി കാണിച്ചുകൊടുക്കുകയും ചെയ്തു.

ഭാവിയില്‍ ഭാര്യാപിതാവാകാന്‍ പോകുന്ന സാക്ഷാല്‍ ഷഹീദ് അഫ്രീദി പോലും ഈ തീരുമാനത്തെ ആദ്യം എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും ഷഹീനെ തടയാന്‍ ശ്രമിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ നായകന്റെ സമ്മര്‍ദ്ദം താങ്ങാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു ഭാവി അമ്മായിയപ്പന് ഷഹീന്‍ നല്‍കിയ മറുപടി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം കിരീടം ചൂടിക്കുമ്പോള്‍ 26 വയസ്സായിരുന്നു. ലാഹോര്‍ ക്വാലാന്റേഴ്‌സ് കലാശക്കൊട്ടില്‍ പരാജയപ്പെടുത്തിയ മുള്‍ട്ടാന്‍ സുല്‍ത്താനെ നയിക്കുന്നത് ദേശീയ ടീമിന്റെ ഉപനായകന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മൊഹമ്മദ് റിസ്വാനായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക