അടുത്ത മാസം 7 നു ആരംഭിക്കുന്ന ടി-20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. ഇന്ത്യയും ശ്രീലങ്കയുമാണ് ഇത്തവണ ടി-20 ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം അമേരിക്കയുമായിട്ട് 7 നു തന്നെ ആരംഭിക്കും.
ഇപ്പോഴിതാ ടി-20 ലോകകപ്പിൽ പാക്കിസ്ഥാൻ ചാമ്പ്യന്മാരായാൽ ഐസിസി ചെയർമാൻ ജയ് ഷായുടെ പക്കൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് വിറ്റിയപ്പ പുറത്ത് വിട്ട റിപ്പോർട്ടുകളാണിത്.
കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ എസിസി പ്രസിഡന്റ് മൊഹ്സിന് നഖ്‌വിയിൽ നിന്നും ഇന്ത്യ ട്രോഫി സ്വീകരിച്ചിരുന്നില്ല. ഈ കാരണത്താലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഔദ്യോഗീകമായ റിപ്പോർട്ടുകൾ ഉടൻ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.