ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെിരെ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 81 റൺസിന്റെ തോൽവി . ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49 ഓവറിൽ 286 റൺസിന് പുറത്താകുകയായിരുന്നു. കളിയിൽ ഒരു നല്ല പങ്കും പാകിസ്ഥാൻ പോലെ ഒരു ശക്തമായ ടീമിനെ വിറപ്പിക്കാൻ സാധിച്ചു എന്നതാണ് കളിയിലെ ഏറ്റവും വലിയ പോസിറ്റീവായി പറയാൻ പറ്റുന്ന കാര്യം. പരിചയസമ്പത്തിന്റെ ആനുകൂല്യം ഉള്ളതുകൊണ്ട് മാത്രമാണ് മത്സരത്തിൽ പാകിസ്ഥാൻ തിരിച്ചുവന്നതെന്നും പറയാം.
ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് അനുകൂലമായ രീതിയിൽ അല്ല തുടക്കം മുതൽ കാര്യങ്ങൾ പോയത്. മികച്ച ഫീൽഡിങ്ങും ബോളിംഗുമായി കളം നിറഞ്ഞ ഓറഞ്ച് പട പാകിസ്താനെ ബുദ്ധിമുട്ടിച്ചു. 15 പന്തിൽ 12 റൺസെടുത്ത ഫഖർ സമനെ വാൻ ബീക്ക് പുറത്താക്കിയപ്പോൾ താനെ പാക് ക്യാമ്പ് അപകടമ്മ മണത്തു. പതിവ് ഫോമിലെത്താൻ ബുദ്ധിമുട്ടിയ ക്യാപ്റ്റൻ ബാബർ അസം 18 പന്തിൽ അഞ്ച് റൺസെടുത്ത് മടങ്ങുമ്പോൾ പാക് സ്കോർ ബോർഡിൽ ഒമ്പതാം ഓവറിൽ 34 റൺസെ ഉണ്ടായിരുന്നുള്ളു. ഓപ്പണർ ഇമാമും (15 ) മടങ്ങിയതോടെ പാകിസ്താന്റെ കാര്യം പരുങ്ങലിലായി.
എന്നാൽ മധ്യനിരയിൽ 68 റൺസ് വീതമെടുത്ത മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേർന്നതോടെ പാകിസ്താൻ മത്സരത്തിലേക്ക് മനോഹരമായി തിരിച്ചെത്തി. ഇരുവരും പുറത്തായ ശേഷം എത്തിയ മുഹമ്മദ് നവാസിൻറെയും(39), ഷദാബ് ഖാൻറെയും(32) ഇന്നിംഗ്സുകളും പാകിസ്താനെ സഹായിച്ചു. 9 ഓവറിൽ 62 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ആണ് പാകിസ്ഥാനെ 300 ൽ താഴെ ഒരു സ്‌കോറിൽ ഒതുക്കാൻ സഹായിച്ചത്.
നെതർലൻഡ്സിന്റെ മറുപടി ശ്രദ്ധയോടെ ആയിരുന്നു. ഒന്നാം വിക്കറ്റിൽ 28 റൺ കൂട്ടിച്ചേർത്ത് മാക്സ് ഒഡോവോട് 5 മടങ്ങുമ്പോൾ അവർക്ക് നല്ല തുടക്കം കിട്ടിയതായിരുന്നു. അധികം വൈകാതെ കോളിന് അക്കർമാൺ 17 കൂടി മടങ്ങിയപ്പോൾ പാക് ക്യാമ്പ് സന്തോഷിച്ചു. ഓപ്പണർ വിക്രംജിതും ബാസ് ഡി ലീഡും തമ്മിലുള്ള 70 റൺ കൂട്ടിച്ചേർത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാകിസ്താനെ ഭയപ്പെടുത്തി. ഇരുവരും മികച്ച രീതിയിൽ മുന്നേറി.
ഇതിനിടയിൽ വിക്രംജിത്ത് മികച്ച ഒരു അർദ്ധ സെഞ്ച്വറി നേടിയ ശേഷം 52 റൺ എടുത്ത് ശതാബ് ഖാന് ഇരയായി മടങ്ങിയതോടെയാണ് പാകിസ്താൻ ഉണർന്നത്. പിന്നെ കുത്യമായ ഇടവേളകളിൽ അവർ വിക്കറ്റു വീഴ്ത്തി. ബാസ് ഡി ലീഡേ 67 കൂടി പുറത്തായതോടെ പിന്നെ ഓറഞ്ച് പടക്ക പൊരുതാൻ ആൾ ഇല്ലായിരുന്നു. പാകിസ്താനായി ഹാരീസ് റൗഫ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ ഹസൻ അലി രണ്ടും അഫ്രീദി ഇഫ്‌തിക്കർ ശദാബ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച് നിന്നു.
തോറ്റെങ്കിലും പാകിസ്താനെ ഭയപ്പെടുത്താൻ ഓറഞ്ച് പടക്ക് സാധിച്ചു.