ബാംഗ്ലൂരിൽ പാകിസ്ഥാന്റെ കണ്ണീർ, അടിച്ചുതകർത്ത് വാർണറും മാർഷും; ഇരുനൂറും കടന്ന് മുന്നേറി കൂട്ടുകെട്ട്

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ഓസ്‌ട്രേലിയക്ക് എതിരെ കണ്ടത് പാകിസ്താന്റെ കണ്ണീർ ആയിരുന്നു. ടോസ് നേടി ആദ്യം ഫീൽഡിങ് എടുത്തത് മാത്രമേ പാവം നായകന് ഓർമ്മയുള്ളു. പിന്നെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാർഷും വാർണറും ചേർന്നൊരുക്കിയ വെടിക്കട്ടിൽ പാകിസ്ഥാൻ കരിഞ്ഞുണങ്ങി . ഓപ്പണറുമാർ രണ്ടുപേരുടെയും തകർപ്പൻ സെഞ്ച്വറി മികവിൽ നിലവിൽ 33 ഓവറുകൾ മാത്രം ഉള്ളപ്പോൾ ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 231 റൺ എന്ന നിലയിലാണ്.

ബാറ്റിംഗ് ട്രാക്ക് ആയതിനാൽ തന്നെ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് വിടാൻ ബാബറിന് മറ്റൊന്നും ആലോചിക്കാൻ ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഊഹം കാറ്റിൽ പറത്തുന്ന രീതിയിൽ സ്കൂൾ കുട്ടികളുടെ നിലവാരത്തിൽ പന്തെറിയുന്ന പാകിസ്ഥാൻ ടീമിനെയാണ് കാണാൻ സാധിച്ചത്. ഷഹീൻ അഫ്രീദി ഒഴികെ ഒരു പാകിസ്ഥാൻ ബോളർക്ക് പോലും താളം കണ്ടെത്താൻ സാധിച്ചില്ല. ബാക്കി പാകിസ്ഥാൻ ബോളറുമാർക്ക് ആർക്കും ഒരു ബഹുമാനവും ഓസ്‌ട്രേലിയൻ ബാറ്ററുമാർ കൊടുത്തില്ല.

ഡേവിഡ് വാർണർ തുടക്കം മുതൽ ആക്രമണ മൈൻഡിൽ ആയിരുന്നെങ്കിൽ മാർഷ് തുടക്കത്തിൽ ഒന്ന് പതുങ്ങിയതിന് ശേഷമാണ് ടോപ് ഗിയറിൽ എത്തിയത്. ഇരുതാരങ്ങളും പരിപൂർണ ആധിപത്യത്തിൽ ക്രീസിൽ ഉറച്ചപ്പോൾ വെറുതെ പന്തെറിയുക മാത്രമായി പാകിസ്ഥാൻ ബോളറുമാരുടെ ജോലി. ഫീൽഡറുമാർ ഇന്നും പതിവുപോലെ ദുരന്തം ആകുകയും ചെയ്തതോടെ ബാബറിനും കൂട്ടർക്കും ദുരന്ത ദിനമായി. തങ്ങളെ എഴുതി തള്ളിയ പുച്ഛിച്ച എല്ലാവർക്കുമുള്ള മറുപടി ഓസ്ട്രേലിയ നൽകുന്ന കാഴ്ചയാണ് കാണുന്നത്.

93 പന്തിൽ 124 റൺ എടുത്ത് ബാബർ ക്രീസിൽ തുടരുമ്പോൾ മാർഷ് 104 പന്തിൽ 109 റൺ എടുത്തിട്ടുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി