ഏഷ്യാ കപ്പ് പുരോഗമിക്കുന്നതിനിടെ പാക് ടീമില്‍നിന്ന് വിരമിക്കല്‍ വാര്‍ത്ത, സൂപ്പര്‍ താരം കളി മതിയാക്കി

പാകിസ്ഥാന്‍ ബോളര്‍ സൊഹൈല്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് 39 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം, ആഭ്യന്തര വൈറ്റ് ബോള്‍ ക്രിക്കറ്റും ഫ്രാഞ്ചൈസി ക്രിക്കറ്റും കളിക്കുന്നത് തുടരുമെന്നും താരം സ്ഥിരീകരിച്ചു.

‘എന്റെ അടുത്ത ആളുകളുമായി സമഗ്രമായ കൂടിയാലോചനയ്ക്ക് ശേഷം, ഞാന്‍ അന്താരാഷ്ട്ര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. പിസിബി, എന്റെ കുടുംബം, പരിശീലകര്‍, ഉപദേശകര്‍, ടീമംഗങ്ങള്‍, ആരാധകര്‍, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും വലിയ നന്ദി. ഞാന്‍ ആഭ്യന്തര വൈറ്റ് ബോളും ഫ്രാഞ്ചൈസിയും കളിക്കുന്നത് തുടരും’ സൊഹൈല്‍ ഖാന്‍ എക്സില്‍ എഴുതി.

2016ല്‍ മെല്‍ബണിലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് സൊഹൈല്‍ ഖാന്‍ അവസാനമായി പാകിസ്ഥാന് വേണ്ടി കളിച്ചത്. അവസാന മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ സൊഹൈല്‍ ഖാന്‍ 65 പന്തില്‍ നിന്ന് 100.00 സ്ട്രൈക്ക് റേറ്റില്‍ 65 റണ്‍സ് നേടുകയും രണ്ടാം ഇന്നിംഗ്സില്‍ 4.20 ഇക്കോണമി നിരക്കില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

2009ല്‍ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സൊഹൈല്‍ ഖാന്‍ ഒമ്പത് മത്സരങ്ങളില്‍നിന്നും 27 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനത്തില്‍ 2008ല്‍ സിംബാബ്വെയ്ക്കെതിരെ തന്റെ ആദ്യ മത്സരം കളിച്ച താരം 13 മത്സരങ്ങളില്‍നിന്ന് 19 വിക്കറ്റ് വീഴ്ത്തി. ടി20യില്‍ എട്ട് മത്സരങ്ങളില്‍നിന്ന് താരം അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Latest Stories

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം