'ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവനെ ഇന്ത്യ കളിപ്പിക്കണം'; യുവതാരത്തിനായി വാദിച്ച് ബാസിത് അലി

ഇന്ത്യന്‍ യുവ ബോളിംഗ് സെന്‍സേഷന്‍ മായങ്ക് യാദവ് ഓസ്ട്രേലിയയില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു പാക് മുന്‍ താരം ബാസിത് അലി. മായങ്ക് യാദവിന്റെ മികച്ച പേസിനെ പ്രശംസിച്ച അലി, കൃത്യമായ ബൗണ്‍സറുകള്‍ ഓസ്ട്രേലിയയില്‍ വളരെ അപകടകാരിയാണെന്ന് പറഞ്ഞു.

മായങ്ക് യാദവിന്റെ പന്ത് വളരെ അപകടകരമാണ്. അദ്ദേഹത്തിന്റെ ബൗണ്‍സര്‍ കൃത്യമാണ്. അദ്ദേഹം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- ബാസിത് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) വേണ്ടി കളിക്കുന്നതിനിടെയാണ് മായങ്ക് യാദവ് വാര്‍ത്തകളില്‍ ഇടം നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ (ആര്‍സിബി) 156.7 കിലോമീറ്റര്‍ വേഗതയില്‍ അദ്ദേഹം ഡെലിവറി സ്പീഡ് രേഖപ്പെടുത്തി. ഐപിഎല്‍ 2024ലെ ഏറ്റവും വേഗതയേറിയ പന്തും ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ നാലാമത്തെ വേഗതയേറിയ പന്തുമായിരുന്നു ഇത്.

നാല് മത്സരങ്ങളില്‍ നിന്ന് 12.14 ശരാശരിയില്‍ മായങ്ക് യാദവ് ഏഴ് വിക്കറ്റ് വീഴ്ത്തി. എന്നിരുന്നാലും, ശേഷിക്കുന്ന ടൂര്‍ണമെന്റില്‍നിന്ന് താരം പരിക്കേറ്റ് പുറത്തായി. നവംബറില്‍ ഓസ്ട്രേലിയയില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള ടീമില്‍ മായങ്ക് യാദവ് ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം ഇന്ത്യ കളിക്കും. ബിജിടി പരമ്പരയ്ക്ക് മുമ്പ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ