കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്ന്, ഒന്ന് പിഴച്ചാല്‍ അപകടം!

ഫ്‌ലിക്ക് ഷോട്ട്., ബാറ്റ്‌സ്മാന്മാര്‍ ലെഗ് സൈഡിലേക്ക് അടിക്കുന്ന ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ഷോട്ടുകളില്‍ ഒന്ന്. ഷോട്ട് ഒന്ന് പിഴച്ചാല്‍ വായുവില്‍ ഉയര്‍ന്നിറങ്ങി ക്യാച്ചിനുള്ള അപകട സാധ്യതകള്‍ ഉള്ളതിനാല്‍ ഷോട്ടിനുള്ള ടൈമിംഗ് വളരെ പ്രധാന്യമുള്ളത് കൊണ്ട് കളിക്കാന്‍ ഏറ്റവും കഠിനമായ ഷോട്ടുകളില്‍ ഒന്നുമാണ്.. ഒപ്പം, ഈ ഷോട്ട് കളിക്കുമ്പോള്‍ ഫീല്‍ഡിലെ ഗ്യാപ്പുകള്‍ തിരഞ്ഞെടുക്കുന്നതും വളരെ പ്രധാനമാണ്..

അത്തരത്തില്‍ ഫ്‌ലിക്ക് ഷോട്ടില്‍ പ്രാവീണ്യം നേടിയ ചില കളിക്കാര്‍ ഉണ്ട്. ഇക്കാലത്താണെങ്കില്‍ വിരാട് കോലി, സ്റ്റീവ് സ്മിത്ത് പോലുള്ളവരും.., കളി കണ്ട് തുടങ്ങുന്ന കാലത്താണെങ്കില്‍ സനത് ജയസൂര്യ, സയീദ് അന്‍വര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പിന്നീട് വി.വി.എസ് ലക്ഷ്മണ്‍, ആദം ഗില്‍ക്രിസ്റ്റ്, കെവിന്‍ പീറ്റേഴ്‌സണ്‍ etc…. പോലുള്ളവരുമൊക്കെയാണ് ഈ ഷോട്ടിലെ മാസ്റ്റര്‍മാരായിട്ട് തോന്നിയിട്ടുള്ളത്.

ഇതില്‍ തന്നെ ഈ ഷോട്ടിലെ ഏറ്റവും മികച്ചവനായി തോന്നിയിട്ടുള്ളത് സനത് ജയസൂര്യയെയാണ്.. തന്റെ ശക്തമായ കൈ തണ്ടകള്‍ ഉപയോഗിച്ച് കരിയറില്‍ എല്ലായ്‌പ്പോഴും ഫ്‌ലിക്ക് ഷോട്ട് നന്നായി കളിച്ച ബാറ്റ്‌സ്മാന്‍.. മറ്റുള്ളവരെ അപേക്ഷിച്ച് സിക്‌സറുകള്‍ വരെ അനായാസം അടിക്കുന്നത് കണ്ടതും ജയസൂര്യയില്‍ നിന്നാണ്.

ബാറ്റില്‍ ‘സ്പ്രിംഗ്’ ഉണ്ടെന്ന് വരെ സംശയം ഉണ്ടാക്കുന്ന ഒരു സനത് ജയസൂര്യ ഷോട്ട് . ഓണ്‍ സൈഡില്‍ മികച്ചവനായിരുന്ന ജയസൂര്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ പോലും ഫ്‌ലിക്ക് ഷോട്ടും, പിക് അപ് ഷോട്ടുമൊക്കെ നന്നായി കളിച്ചിരുന്നു..

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്