വനവാസം കഴിഞ്ഞു, ഇംഗ്ലീഷ് വിവാദ ബോളര്‍ ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും

ട്വിറ്ററില്‍ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട ഇംഗ്ലണ്ട് പേസ് ബോളര്‍ ഒലി റോബിന്‍സന്റെ വിലക്കു നീക്കി. വംശീയ പരാമര്‍ശത്തെത്തുടര്‍ന്ന് 8 മത്സരങ്ങളില്‍നിന്നായിരുന്നു താരത്തെ വിലക്കിയത്. എന്നാല്‍ താരം പരസ്യമായി മാപ്പ് പറഞ്ഞതും കൗണ്ടി ക്രിക്കറ്റില്‍നിന്ന് അടക്കം സ്വയം പിന്‍മാറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ശിക്ഷയില്‍ ഇളവു പ്രഖ്യാപിച്ചത്.

വിലക്ക് നീങ്ങിയടോതെ ഇന്ത്യയ്‌ക്കെതിരെ അടുത്ത മാസം അരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പായി. അടുത്തിടെ ന്യൂസിലഡിനെതിരായ ടെസ്റ്റിലൂടെ ഇംഗ്ലണ്ടിനായി അരങ്ങേറിയ ഒല്ലി റോബിന്‍സന് ആ മത്സരത്തിന് ശേഷമാണ് വിലക്ക് നേരിട്ടത്.

ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിന്‍സണ്‍ തിളങ്ങിയതിന് പിന്നാലെയാണ് എട്ട് വര്‍ഷം മുമ്പ് ട്വിറ്ററില്‍ താരം നടത്തിയ വംശീയ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിച്ചത്. ആദ്യ ദിവസത്തെ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കണ്ട റോബിന്‍സന്‍ സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു.

തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ആദ്യ ഇന്നിംഗ്‌സില്‍ റോബിന്‍സണ്‍ മൊത്തം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. റോബിസന്റെ വരവ് ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ബോളിംഗ് ബലം വര്‍ധിപ്പിക്കും. അടുത്തമാസം നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ