ഏകദിന ലോകകപ്പ്: മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം ആര് സ്വന്തമാക്കും?; പ്രവചിച്ച് വാട്‌സണ്‍, അത് കോഹ്‌ലിയോ ഡി കോക്കോ അല്ല!

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം നേടുമെന്ന് ഓസീസ് മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വാട്‌സണ്‍. ഇത്തവണ ഏറ്റവും കൂടുതല്‍ റണ്‍സിന്റെയും വിക്കറ്റുകളുടെയും കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍, ഇന്ത്യന്‍ താരങ്ങളിലൊരാള്‍ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡു നേടുമെന്നും അത് രോഹിത്തായിരിക്കുമെന്നും വാട്‌സണ്‍ പറഞ്ഞു.

ലോകകപ്പ് പരമ്പരയിലെ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ രോഹിത് ശര്‍മ്മ മികച്ച ബാറ്റിംഗ് പുറത്തെടുക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവന്റെ ബാറ്റിംഗ് ആസ്വദിക്കാം.

എത്ര മികച്ച ബോളറാണെങ്കിലും രോഹിത് ശര്‍മ്മയ്ക്ക് ആദ്യ പന്തില്‍ തന്നെ സ്‌ട്രൈക്ക് ചെയ്യാന്‍ കഴിയും. ഈ പരമ്പരയില്‍ അദ്ദേഹം ഇനിയും നിരവധി നേട്ടങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയിലെ ഒന്നാം നമ്പര്‍ കളിക്കാരന്‍ അദ്ദേഹമായിരിക്കും- വാട്‌സണ്‍ പറഞ്ഞു.

നിലവിലെ ലോകകപ്പ് ക്രിക്കറ്റ് പരമ്പരയില്‍ ബാറ്റിംഗിലും ബോളിംഗിലും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് സെമി സാധ്യത ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.

ബാറ്റിംഗില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ബോളിംഗില്‍ ബുംറ, കുല്‍ദീപ് യാദവ്, ജഡേജ എന്നിവരും തങ്ങളുടെ പങ്ക് കൃത്യമായി നിര്‍വഹിക്കുന്നതിനാല്‍ പാകിസ്ഥാന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള ടീമുകളെ അനായാസം പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി