ഏകദിന ലോകകപ്പ്: സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ അവര്‍; പ്രവചിച്ച് മൈക്കല്‍ വോണ്‍, ഇടപെട്ട് അക്തര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം ലോകകപ്പ് ക്രിക്കറ്റില്‍ ഏഴ് കളികളില്‍ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്. ഇതോടെ അവരുടെ സെമി പ്രതീക്ഷകളും ഏകദേശം അവസാനിച്ച മട്ടിലായി. എന്നാല്‍ ദക്ഷിണാഫിക്കയോട് ന്യൂസീലന്‍ഡ് തോറ്റതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ന്യൂസീലന്‍ഡ് അടുത്ത രണ്ട് മത്സരം തോല്‍ക്കുകയും പാകിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ പാകിസ്ഥാന് സെമി കളിക്കാനായേക്കും. ഇപ്പോഴിതാ ഇന്ത്യ-പാകിസ്ഥാന്‍ സെമി ഫൈനല്‍ കൊല്‍ക്കത്തയില്‍ കാണാന്‍ സാധിച്ചേക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

എക്‌സിലൂടെയായിരുന്നു മൈക്കല്‍ വോണിന്റെ പ്രതികരണം. ‘ഇന്ത്യ-പാകിസ്ഥാന്‍ സെമി കൊല്‍ക്കത്തയില്‍. ആരെങ്കിലും..’ എന്നാണ് ഒരു രസികന്‍ ഇമോജിയോടൊപ്പം മൈക്കല്‍ വോണ്‍ എക്‌സില്‍ കുറിച്ചത്. ഇതിന്റെ വാലുപിടിച്ച് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തറും രംഗത്തുവന്നു.

ഇതിന് മുമ്പും പാകിസ്ഥാനെ ഇത്തരം കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയിട്ടുണ്ടെന്നാണ് അക്തര്‍ പ്രതികരിച്ചത്. എന്തൊക്കെയായാലും പാകിസ്ഥാന്‍ സെമിയിലെത്തിയാല്‍ അതൊരു വലിയ കാര്യം തന്നെയാകും. എത്തിയില്ലെങ്കില്‍ വലിയ കോലാഹലങ്ങള്‍ക്കാകും പാകിസ്ഥാന്‍ ക്രിക്കറ്റ് വേദിയാവുക.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ