ഏകദിന ലോകകപ്പ്: കോഹ്‌ലിക്കാവാം, എന്നാല്‍ ബാബറിന് ആയിക്കൂടാ..; പരിഹാസവുമായി പാക് താരം

ലോകകപ്പില്‍ ഉയര്‍ന്ന ബാറ്റിംഗ് നിലവാരം പുലര്‍ത്താന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിന് ഇതുവരെ സാധിച്ചിട്ടില്ല. പാകിസ്ഥാന്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ വലംകൈയ്യന്‍ ബാറ്റര്‍ക്ക് രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അവയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമല്ല. പാകിസ്ഥാന്‍രെ തുടര്‍ തോല്‍വിയില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിയും വിമര്‍ശനത്തിന് വിധേയമാണ്. വിദഗ്ധര്‍ അദ്ദേഹത്തോട് നേതൃസ്ഥാനത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയാണ്. ഈ മോശം അവസ്ഥയില്‍ ബാബറിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ആമിര്‍ ജമാല്‍.

ജമാല്‍ ഇന്‍സ്റ്റാഗ്രാമിലെത്തി ബാബറിന്റെ ഫോമിലെ ഇടിവിനെ വിരാട് കോഹ്ലിയുമായി താരതമ്യം ചെയ്തിരിക്കുകയാണ്. നാല് വര്‍ഷം വരെ കോഹ്‌ലി ഫോമിലല്ലായിരുന്നുവെന്നും ആരും അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടിയില്ലെന്നും എന്നാല്‍ ബാബര്‍ അസമിന് ഫോം നഷ്ടപ്പെട്ടപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നുവെന്നും ജമാല്‍ പറഞ്ഞു.

കോഹ്ലി മോസം ഫോമിലായിരുന്നപ്പോള്‍, പാക് നായകന്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് കോഹ്ലി കാര്യങ്ങള്‍ മാറ്റിമറിച്ച് കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റുകളിലുടനീളം ഏഴ് സെഞ്ച്വറികള്‍ അടക്കം നേടി. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഇതുവരെയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്ന് 354 റണ്‍സ് നേടിയ കോഹ്ലി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്.

അതിനിടെ, ബാബറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അവസാന മൂന്ന് മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റതിനാല്‍ മെന്‍ ഇന്‍ ഗ്രീന്‍ ടീമിന് കാര്യങ്ങള്‍ അത്ര മികച്ചതല്ല. അഫ്ഗാനിസ്ഥാനെതിരായ തോല്‍വി അവരുടെ ശവപ്പെട്ടിയിലെ അവസാന ആണിയാണ്. ബാബറിന് പകരം ഷഹീന്‍ ഷാ അഫ്രീദിയുടെയും മുഹമ്മദ് റിസ്വാന്റെയും പേരുകളാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു